മരടിലെ ആദ്യ ഫ്ലാറ്റ് നിലംപതിച്ചു

എച്ച്ടുഒ ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം ആല്‍ഫാ ഫ്ലാറ്റ് പൊളിക്കും. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക.

0

മരടിലെ അനധികൃത ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചു. എച്ച്ടുഒ ഫ്ലാറ്റാണ് ആദ്യം പൊളിച്ചത്. പൊടിപടലങ്ങള്‍ അടങ്ങിയ ശേഷം ആല്‍ഫാ ഫ്ലാറ്റ് പൊളിക്കും. മറ്റ് രണ്ട് ഫ്ലാറ്റുകളായ ജെയ്ൻ, ഗോൾഡൻ കായലോരം എന്നിവ ജനുവരി 12 നാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുക.

11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തെ സൈറണ്‍ 11.17 ന് മുഴങ്ങിയതിന്‌ പിന്നാലെയാണ് ആദ്യ ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

You might also like

-