പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ

വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വളയത്ത് ഒളിവില്‍ താമസിച്ചിരുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമ

0

കണ്ണൂർ :പാനൂരിലെ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്‍റെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നയാൾ തൂങ്ങിമരിച്ച നിലയിൽ. രണ്ടാം പ്രതിയും കൊച്ചിയങ്ങാടി സ്വദേശിയുമായ രതീഷ് കൂലോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.വളയം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വളയത്ത് ഒളിവില്‍ താമസിച്ചിരുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന് മന്‍സൂര്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം.

അതേസമയം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ആസൂത്രിതമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി. അന്വേഷണം പ്രഹസനമാണ്. അന്വേഷണ സംഘത്തെ മാറ്റണം. സർക്കാരിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗങ്ങൾ നോക്കുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.പൊലീസുകാരെ ഉപയോഗിച്ച് കേസ് തേയ്ച്ച് മായ്ച്ച് കളയാമെന്നൊന്നും സിപിഐഎം കരുതേണ്ട. കൊല്ലപ്പെട്ട മൻസൂറിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഏത് അറ്റം വരെയും പോകും. പാർട്ടിയും മുന്നണിയും കുടുംബത്തിനൊപ്പം നിൽക്കും. നിയമപരമായ എല്ലാ പിന്തുണയും നൽകും. കൊലപാതകത്തിനുള്ള മറുപടി കായികമായി നൽകില്ലെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.തെരഞ്ഞെടുപ്പിൽ വാക്കേറ്റവും വാശിയുമൊക്കെ പതിവാണ്. എന്നാൽ ചിലയിടങ്ങളിൽ അതല്ല അസ്ഥ. ക്രൂരമായ അക്രമം അഴിച്ചുവിടുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.