ഇ ഡി ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാം കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ല

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ ഈ മാസം 16നാണ് കോടതി ഉത്തരവ് പറയുക

0

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. എന്നാൽ കോടതിയുടെ അന്തിമ ഉത്തരവ് വരുന്നതുവരെ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികള്‍ പാടില്ലെന്നും നിർദ്ദേശമുണ്ട്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ ഹര്‍ജിയില്‍ ഈ മാസം 16നാണ് കോടതി ഉത്തരവ് പറയുക. സന്ദീപിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല.ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ദീപ് പരാതിയുമായി വന്നതിന് പിന്നില്‍ ക്രൈംബ്രാഞ്ചാണെന്നാണ് ഇഡിയുടെ വാദം. ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ പേരുപറയാൻ നിർബന്ധിച്ചെന്ന പരാതി സന്ദീപ് മുൻപെവിടെയും പറഞ്ഞിട്ടില്ല. പരാതികളുണ്ടോയെന്ന് പല തവണ കോടതി ചോദിച്ചപ്പോഴും ഇല്ലാ എന്നായിരുന്നു സന്ദീപിന്‍റെ മറുപടി.

എട്ട് മാസത്തിനു ശേഷം സന്ദീപ് പരാതിയുമായി വന്നതിന് പിന്നിൽ ഉന്നതരുടെ പ്രേരണയുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ക്രൈംബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും അത് റദ്ദാക്കണമെന്നും ഇ.ഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.ക്രൈംബ്രാഞ്ച് നിയമം ദുരുപയോഗം ചെയ്യുകയാണ്. കള്ളപ്പണക്കേസില്‍ ഇടപെടാനാണ് കേസ് രജിസ്റ്റര്‍ ചെയ്തതിലൂടെ ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഉന്നതരുടെ പേരുകളുള്‍പ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടില്ലെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇ.ഡി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആദ്യ കേസ് ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതിയിൽ നിലനിൽക്കവെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു, ഇത് കോടതിയലക്ഷ്യമാണെന്നാണ് ഇ.ഡിയുടെ പ്രധാന വാദം. ക്രൈംബ്രാഞ്ച് കള്ളക്കഥകൾ മെനയുകയാണ്. ഇ.ഡി ഉദ്യോഗസ്ഥരെ കുടുക്കാനുള്ള ശ്രമമാണെന്നും ഇ.ഡി വാദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ച വാദഗതികള്‍ക്ക് മറുപടിയായി ഇ.ഡി. സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്രൈം ബ്രാഞ്ച് ഇ.ഡിക്കെതിരേ വ്യാജ തെളിവുകള്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇ.ഡിയുടെ പ്രധാന ആരോപണം. സന്ദീപ് നായരുടെ കത്തിനു പിന്നല്‍ ഉന്നതരാണെന്നും നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന കള്ളപ്പണക്കേസ് അന്വേഷണം വഴിതെറ്റിക്കാനുളള ശ്രമമാണ് നടക്കുന്നതെന്നും ഇഡി ആരോപിച്ചു

You might also like

-