മത്സരിക്കാനില്ല മണിക്കുട്ടൻ മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി

ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട 10 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടനും ഉണ്ടായിരുന്നു

0

മാനന്തവാടി :മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർഥി മത്സരത്തിൽ നിന്ന് പിൻമാറി. രാഷ്ട്രീയ പശ്ചാത്തലമില്ലെന്ന് മണിക്കുട്ടന്‍ പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കാൻ താൽപര്യമില്ല. ബിജെപി നൽകിയ അവസരം സ്നേഹപൂര്‍വം നിരസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ച പ്രധാനപ്പെട്ട 10 സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ മണിക്കുട്ടനും ഉണ്ടായിരുന്നു. പണിയ വിഭാഗത്തില്‍ നിന്നുളള സ്ഥാനാര്‍ഥി എന്ന നിലയിലാണ് ദേശീയ നേതൃത്വം മണിക്കുട്ടനെ പരിചയപ്പെടുത്തിയത്. കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസില്‍ ടീച്ചിങ് അസിസ്റ്റന്‍റാണ് മണിക്കുട്ടന്‍.ബിജെപി ഇന്നലെയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 115 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുക. 112 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.