ഇരിങ്ങാലക്കുട കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാസംഘം വെട്ടിക്കൊന്നു.

കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു

0

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഹരീഷിനോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കാട്ടൂർ സ്വദേശിയായ ദർശനും സംഘവുമാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കൃത്യം നടത്തിയ ശേഷം മുങ്ങിയ പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ദർശൻ.