പാലായിൽ മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം. 

പാലാ സീറ്റ് ജോസ് കെ. മാണിക്കു തന്നെ നൽകാനാണ് സാധ്യത.മണ്ഡലത്തിൽ  എൻ സി പി ക്ക്  വോട്ട് ബാങ്ക് ഒന്നുംമില്ലാത്ത  പാലായിൽ കാപ്പൻ  ഇടതുമയുന്നണിയുടെ കഠിന  പരിശ്രമത്തിൽ ജയിച്ച ശേഷം .അവകാശവാദമുന്നണിയിക്കുന്നതിൽ അർത്ഥമില്ലന്നാണ്  സി പി ഐ എം ന്റെ അഭിപ്രായം.

0

കോട്ടയം :പാലാ സീറ്റ് സംബന്ധിച്ച് മാണി സി കാപ്പന്‍റെ എതിർപ്പ് കാര്യമായി എടുക്കേണ്ടതില്ലെന്ന് സി.പി.എം. നിയമസഭ സീറ്റ് ചർച്ചയിലേക്ക് മുന്നണി കടക്കാതെ ഇക്കാര്യത്തിലുള്ള പരസ്യപ്രസ്താവനകള്‍ ശരിയല്ലെന്നാണ് സി.പി.എം നിലപാട്. എന്നാൽ പാലാ സീറ്റ് ജോസ് കെ. മാണിക്കു തന്നെ നൽകാനാണ് സാധ്യത.മണ്ഡലത്തിൽ  എൻ സി പി ക്ക്  വോട്ട് ബാങ്ക് ഒന്നുംമില്ലാത്ത  പാലായിൽ കാപ്പൻ  ഇടതുമയുന്നണിയുടെ കഠിന  പരിശ്രമത്തിൽ ജയിച്ച ശേഷം .അവകാശവാദമുന്നണിയിക്കുന്നതിൽ അർത്ഥമില്ലന്നാണ്  സി പി ഐ എം ന്റെ അഭിപ്രായം. ഇക്കാര്യത്തിൽ  പ്രാദേശിക നേതാക്കളോട് പേർഷ്യ പ്രസ്താവന പാടില്ലെന്നു  നേതൃത്ത വിലക്കിയിട്ടുള്ളതിനാൽ  നേതാക്കൾ  പ്രസ്താവനയുമായി  രംഗത്തെത്തിയിട്ടില്ല .കാപ്പൻ അതിരുവിട്ടാൽ പ്രതികരിക്കുമെന്ന് നേതാക്കൾ പറയുന്നു . ജോസ് മുന്നണിയില്‍ എത്തും മുമ്പ് തന്നെ പാലാ സീറ്റ് സംബന്ധിച്ച് മാണി സി. കാപ്പന്‍ നടത്തിയ പരസ്യ പ്രതികരണത്തിൽ സി.പി.എം നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. തദ്ദേശ തെരഞ്ഞടുപ്പിന്‍റെ ഒരുക്കങ്ങളില്‍ ശ്രദ്ധ കേന്ദ്രകരിക്കുന്നതിനിടെ വിവാദങ്ങളില്‍ ശ്രദ്ധിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. അതേസമയം ജോസ് നിലപാട് പ്രഖ്യാപിച്ചിട്ടും സി.പി.ഐ ഇക്കാര്യത്തില്‍ മൗനം  തുടരുകയാണ്.

എന്നാല്‍ ജോസ്.കെ മാണിയുടെ പാര്‍ട്ടിക്ക് പാലായിലുള്ള സ്വാധീനം പരിഗണിച്ച് സീറ്റ് വിട്ട് നല്‍കാന്‍ തന്നെയാണ് നേതൃത്വിത്തിലെ ധാരണ. അതുകൊണ്ട് തന്നെ മാണി സി.കാപ്പന്‍ ഇപ്പോള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍ സി.പി.എം കാര്യമായി എടുക്കില്ല, പാലാ സീറ്റിന്‍റെ പേരില്‍ മാണി സി കാപ്പന്‍ വിട്ട് പോയാലും എന്‍.സി.പിയിലെ ഒരു വിഭാഗം കൂടെ നില്‍ക്കുമെന്നാണ് സി.പി.എം കണക്ക് കൂട്ടല്‍.സി.പി.ഐ മത്സരിച്ച് വരുന്ന കാഞ്ഞിരപ്പള്ളി സീറ്റിലും ജോസ് കണ്ണ് വച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം സി.പി.ഐയുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. നാളെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം വൈകാതെ ഇടതുമുന്നണി യോഗവും ചേര്‍ന്ന് ജോസിനെ മുന്നണിയുടെ ഭാഗമാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചേക്കും.