മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കും . ദേവികയുടെ മരണം വേദനിപ്പിക്കുന്നത്’;ഹൈക്കോടതി

വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരി ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി

0

കൊച്ചി :മലപ്പുറത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവം പൊതുതാല്‍പര്യ ഹരജിയായി പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കുന്ന സമയത്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നും ഗൗരവ്വകരമാണ്. വളാഞ്ചേരിയില്‍ ഒന്‍പതാം ക്ലാസുകാരി ദേവികയുടെ ആത്മഹത്യ വേദനിപ്പിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. രാജ്യത്ത് സൗജന്യ വിദ്യാഭ്യാസ അവകാശ നിയമം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങളെന്നത് ഓര്‍മ്മിക്കണമെന്നും കോടതി പറഞ്ഞു.

കൊല്ലത്തെ സി.ബി.എസ്.ഇ സ്കൂള്‍ ഓണ്‍ ലൈന്‍ ക്ലാസിന് അമിതമായി ഫീസ് ഈടാക്കുന്നുവെന്ന് ചൂണ്ടികാട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. ഓണ്‍ ലൈന്‍ ക്ലാസ് നടത്തുമ്പോള്‍ ട്യൂഷന്‍ ഫീസ് ഒഴികെ മറ്റ് ഫീസുകള്‍ അമിതമായി വാങ്ങരുതെന്ന് ഹരജിക്കാരുടെ സ്കൂളിന് കോടതി നിര്‍ദ്ദേശം നല്‍കി. ഓണ്‍ ലൈന്‍ ക്ലാസുകളും ഫീസും പൊതു താല്‍പര്യമുള്ള വിഷയമാണെന്നും കോടതി സൂചിപ്പിച്ചു. പൊതുതാല്‍പര്യ ഹരജിയായി പരിഗണക്കണമെന്ന് ചൂണ്ടികാട്ടി ജസ്റ്റിസ് ഡയസ് ഈ വിഷയം ഹൈകോടതി ചീഫ് ജസ്റ്റീസിന്‍റെ പരിഗണനയ്ക്ക് വിട്ടു.ഹരജി അടുത്ത ദിവസം ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചേക്കും