മാഹിയിൽ മദ്യക്കടകൾ നാളെതുറക്കും

മാഹിയിൽ വിൽക്കുന്ന മദ്യത്തിൻറെ വിലയിൽ വർധനവുണ്ട്

0

കണ്ണൂർ :നാളെ മുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കടകൾ തുറക്കും. എന്നാൽ വിൽപന മറ്റന്നാൾ മുതൽ മാത്രമെ പുനരാരംഭിക്കു. നാളെ കടകൾ അണുവിമുക്തം ആകുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനയോഗിക്കും.

മാഹിയിൽ വിൽക്കുന്ന മദ്യത്തിൻറെ വിലയിൽ വർധനവുണ്ട്. അതിവേഗം വിറ്റഴിയുന്ന 118 ബ്രാൻഡുകൾക്ക് കേരളത്തിനു സമാനമായ വിലയാണ് ചുമത്തുക. ബാക്കിയുള്ളവക്ക് 30 ശതമാനം പ്രത്യേക നികുതി ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യം വാങ്ങുന്നതിനായി മാഹിക്ക് പുറത്തുളളവർ എത്തുന്നത് നിരുത്സാഹപ്പെടുത്താനാണ് വിലവർദ്ധന കൊണ്ട് ലക്ഷ്യം വെയ്ക്കുന്നത്.