എം ശിവശങ്കറിനെ ചോദ്യം ചെയ്തത് 9 മണിക്കൂര്‍; ചോദ്യം ചെയ്യല്‍ നാളെയും തുടരും

പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്.

0

കൊച്ചി :സ്വര്‍ണ്ണക്കടത്ത്കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യല്‍ നാളെയും തുടരും. എൻ.ഐ.എ ദക്ഷിണ മേഖല ഡിഐജി കെ.ബി വന്ദനയുടെ മേൽനോട്ടത്തില്‍ കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. സി.ആർ.പി.സി 160 പ്രകാരം നോട്ടീസ് നല്‍കിയാണ് ശിവശങ്കറിനെ എൻ.ഐ. എ വിളിച്ചുവരുത്തിയത്.രാവിലെ 9.30 ഓടെയാണ് ശിവശങ്കര്‍ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലെത്തിയത്. ചോദ്യം ചെയ്യല്‍ രാത്രി ഏഴ് മണിവരെ നീണ്ടുനിന്നു. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാണ് ശിവശങ്കറിനെ ചോദ്യംചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കൊപ്പം എന്‍ഐഎ ദക്ഷിണേന്ത്യന്‍ മേധാവി കെ.ബി. വന്ദന, ബെംഗളൂരുവില്‍ നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥര്‍ എന്നിവരും ചോദ്യം ചെയ്യലില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപുരത്ത് വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളില്‍ വ്യക്തത തേടാനാണ് എന്‍ഐഎയുടെ പ്രധാന ശ്രമം. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാതെ സ്വന്തം വാഹനത്തില്‍ കൊച്ചിയിലെത്തിയാണ് ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായത്.കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്

-

You might also like

-