മദ്യപിക്കാൻ മിക്സി വിറ്റു ഭാര്യ ഭർത്താവിനെ തലക്കടിച്ചുകൊന്നു

കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ തിരുപ്പൂര്‍ മംഗലംപാറ ഭാഗത്തിന് സമീപം മീനാക്ഷി നഗർ സ്വദേശി വെങ്കിടേശാണ് (49) ഭാര്യ ഉമാദേവിയുടെ (47) അടിയേറ്റ് മരിച്ചത്

0

മറയൂര്‍: മദ്യപിക്കാനായി വീട്ടിലെ 2000 രൂപ വിലമതിക്കുന്ന മിക്സി വിറ്റ ഭർത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊന്നു. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ തിരുപ്പൂര്‍ മംഗലംപാറ ഭാഗത്തിന് സമീപം മീനാക്ഷി നഗർ സ്വദേശി വെങ്കിടേശാണ് (49) ഭാര്യ ഉമാദേവിയുടെ (47) അടിയേറ്റ് മരിച്ചത്. കഴിഞ്ഞ 17-നാണ് സംഭവം.

മദ്യത്തിന് അടിമയായ വെങ്കിടേശ് വീട്ടുപകരണങ്ങൾ വിറ്റ് മദ്യം വാങ്ങി കഴിക്കുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ വഴക്കിടുമായിരുന്നു. 17-ന് 2000 രൂപ വിലമതിക്കുന്ന മിക്സി വിറ്റ് വെങ്കിടേഷ് മദ്യപിച്ചതിന്റെ ദേഷ്യത്തിൽ ഉമാദേവി വടിക്ക് തലയ്ക്കടിക്കുകയായിരുന്നു

You might also like

-