കട്ട്, കോപ്പി, പേസ്റ്റ് ഉപജ്ഞാതാവ് ലാറി ടെസ്ലര്‍ (74) അന്തരിച്ചു.

ജിപ്‌സി’. കട്ട്, കോപ്പി, പേസ്റ്റ്, എന്നീ ഓപ്പറേഷനുകള്‍ ആദ്യമായി കൊണ്ടുവരുന്നത് ജിപ്‌സിയാണ്

0

ന്യൂയോര്‍ക്ക്: കമ്പ്യൂട്ടറിലെ കോപ്പി ചെയ്യാനുള്ള എളുപ്പവഴിയായ കട്ട്, കോപ്പി, പേസ്റ്റ് എന്നിവ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ ലാറി ടെസ്ലര്‍ (74) അന്തരിച്ചു. 1945ല്‍ ന്യൂ യോര്‍ക്കില്‍ ജനിച്ച ടെസ്ലര്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍ നിന്നാണ് കമ്പ്യൂട്ടര്‍ പഠനം നടത്തുന്നത്. പിന്നീട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കുറിച്ച് ഗവേഷണം നടത്തി.സെറോക്‌സ് പാലോ ആള്‍ട്ടോ റിസര്‍ച്ച് സെന്ററിലേക്ക് ടെസ്ലര്‍ എത്തുന്നത് 1973ലാണ്. പിന്നീടുള്ള കമ്പ്യൂട്ടര്‍ ടെക്‌നോളജിയെ മാറ്റി മറിക്കുന്ന ഒരുപാട് ഗവേഷണങ്ങളും കണ്ടെത്തലുകളുമാണ് ഈ കാലയളവില്‍ അദ്ദേഹം നടത്തിയത്.മൗസ് ഉപയോഗിച്ചുള്ള ആദ്യ യൂസര്‍ ഇന്റര്‍ഫെയ്‌സ് വികസിപ്പിക്കുന്നത് സെറോക്‌സ് പാര്‍ക്കാണ്. ഇതേ കാലയളവില്‍ ടെസ്ലര്‍ വികസിപ്പിച്ച വേര്‍ഡ് പ്രോസസറാണ് ‘ജിപ്‌സി’. കട്ട്, കോപ്പി, പേസ്റ്റ്, എന്നീ ഓപ്പറേഷനുകള്‍ ആദ്യമായി കൊണ്ടുവരുന്നത് ജിപ്‌സിയാണ്.

1980 മുതല്‍ 1997 വരെ ആപ്പിള്‍ കമ്പ്യൂട്ടറിന്റെ ഭാഗമായും ടെസ്ലര്‍ പ്രവര്‍ത്തിച്ചു. ആപ്പിളിന്റെ യൂസര്‍ ഇന്റര്‍ഫെയ്‌സ് ഡിസൈന്‍ ചെയ്യുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഒരാളായാണ് ടെസ്ലറിനെ കണക്കാക്കുന്നത്. ആമസോണ്‍, യാഹൂ തുടങ്ങി ഇന്റര്‍നെറ്റ് യുഗത്തിലെ പല പ്രമുഖ കമ്പനികളിലും പല റോളുകളിലായി ടെസ്ലര്‍ എത്തിയിട്ടുണ്ട്.

You might also like

-