അവിനാഷിയിൽ അപകടമുണ്ടാക്കിയ കണ്ടെയ്ന്‍ ലോറി എറണാകുളം സ്വദേശിയുടെ ,ഡ്രൈവര്‍ കീഴടങ്ങി മരണസംഖ്യ 20 ആയി

സേലം ബൈപ്പാസില്‍ നിന്ന് മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറി കടന്ന് മറുഭാഗത്തെ റണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബസിലെ 48 സീറ്റും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടത്തില്‍ മരിച്ച 20 പേരില്‍ 12 പേരെയും തിരിച്ചറിഞ്ഞു

0

കോയമ്പത്തൂര്‍: അവിനാശിയില്‍ ബസ് അപകടത്തിനിടയാക്കിയ കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്. കണ്ടെയ്ന്‍ ലോറി എറണാകുളം സ്വദേശിയുടേതാണെന്നും പോലീസ് തിരിച്ചറിഞ്ഞു. കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്.

വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്നും ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോകുന്നതിനിടയിലാണ് ലോറി അപകടത്തില്‍പ്പെട്ടത്. സേലം ബൈപ്പാസില്‍ നിന്ന് മുന്‍വശത്തെ ടയര്‍ പൊട്ടിയ കണ്ടെയ്‌നര്‍ ലോറി റോഡിന് ഇടയ്ക്കുള്ള ഡിവൈഡര്‍ മറി കടന്ന് മറുഭാഗത്തെ റണ്‍വേയില്‍ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ബസിലെ 48 സീറ്റും യാത്രക്കാര്‍ ബുക്ക് ചെയ്തിരുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകടത്തില്‍ മരിച്ച 20 പേരില്‍ 12 പേരെയും തിരിച്ചറിഞ്ഞു. പാലക്കാട്,തൃശൂര്‍,എറണാകുളം,ഒറ്റപ്പാലം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍

You might also like

-