അവിനാശി വാഹനാപകടം അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. (ഫോണ്‍: 9497996977, 9497990090, 9497962891).

0

അവിനാശിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തിര വൈദ്യസഹായങ്ങള്‍ ലഭ്യമാക്കാനും പാലക്കാട് കലക്ടര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.രക്ഷാപ്രവര്‍ത്തനങ്ങളും ചികിത്സാ സഹായങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാന്‍ രണ്ട് സംസ്ഥാന മന്ത്രിമാര്‍ക്ക് തമിഴ്‌നാട്ടിലേക്ക് പുറപ്പെടാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

അതേസമയം കോയമ്പത്തൂരിന് സമീപം അവിനാശിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയുന്നതിനും മറ്റു നടപടികള്‍ക്കുമായി എത്രയും വേഗം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവ വിക്രമുമായി ബന്ധപ്പെടണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
(ഫോണ്‍: 9497996977, 9497990090, 9497962891). പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള കേരളാ പോലീസിന്‍റെ സംഘം ഇപ്പോള്‍ അവിനാശിയില്‍ ക്യാമ്പ് ചെയ്യുന്നു

You might also like

-