കുമ്മനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധി

ബിജെപി എൻആർഐ സെൽ മുൻ കൺവീനർ എൻ. ഹരികുമാരൻ നായരെ ഭരണസമിതിയിലേക്ക് ഈ മാസം 16ന് കേന്ദ്ര സംസ്കാരിക മന്ത്രാലയം നാമനിർദേശം ചെയ്തിരുന്നു. ഇതു റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നൽകി 20ന് പുതിയ കത്ത് നൽകിയത്.

0

തിരുവനന്തപുരം: തിരുവനന്തപുരത്ത് പരാജയപ്പെട്ട ശേഷം പ്രധാനപ്പെട്ട പദവികളൊന്നും ലഭിക്കാതിരുന്ന കുമ്മനത്തിനു പത്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി നിയമിച്ചു. ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിർദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ അംഗമായാണ് കുമ്മനത്തെ നാമനിർദേശം ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കത്തുനല്‍കി,തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്രസർക്കാർ പ്രതിനിധിക്ക് പുറമേ ട്രസ്റ്റി നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സർക്കാർ നോമിനി എന്നിവർ ഉണ്ടായിരിക്കും.

ബിജെപി എൻആർഐ സെൽ മുൻ കൺവീനർ എൻ. ഹരികുമാരൻ നായരെ ഭരണസമിതിയിലേക്ക് ഈ മാസം 16ന് കേന്ദ്ര സംസ്കാരിക മന്ത്രാലയം നാമനിർദേശം ചെയ്തിരുന്നു. ഇതു റദ്ദാക്കിയാണ് കുമ്മനത്തിന് നിയമനം നൽകി 20ന് പുതിയ കത്ത് നൽകിയത്.
ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിലെ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് കുമ്മനം രാജശേഖരനെ നിയമിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണ സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

You might also like

-