അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ്

മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്

0

അയോധ്യയില്‍ രാമക്ഷേത്ര ഭൂമിപൂജയില്‍ പങ്കെടുക്കേണ്ട പൂജാരിക്ക് കോവിഡ് സ്ഥിരീകരിച്ചു.മുഖ്യപൂജാരിയുടെ സഹായിയായ പ്രദീപ് ദാസിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യപൂജാരി സത്യേന്ദ്ര ദാസ് ഉൾപ്പെടെ നാല് പൂജാരിമാരുടെ കോവിഡ് ഫലം നെ​ഗറ്റീവാണ്. സുരക്ഷയിലുണ്ടായിരുന്ന 16 പോലീസുകാര്‍ക്കും കോവിഡ് ബാധിച്ചെന്ന് പരിശോധനയിൽ വ്യക്തമായി. ആ​ഗസ്ത് 5നാണ് ഭൂമിപൂജ.

പ്രദീപ് ദാസുമായി അടുത്ത സമ്പർക്കം പുലർത്തിയ മറ്റ് 12 പേരുടെയും പരിശോധനാഫലം നെ​ഗറ്റീവാണ്. രാംജന്മഭൂമി കോംപ്ലക്സിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 16 പൊലീസുകാർക്കും കോവിഡ് പോസിറ്റീവായി. ഇവരിൽ ചിലർ സ്ഥിരമായി ഇവിടെ ഡ്യൂട്ടിയിലുള്ളവരും മറ്റ് ചിലർ മാറിമാറി ഡ്യൂട്ടി എടുക്കുന്നവരുമാണ്.