സ്വര്ണക്കടത്ത് കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ സ്ഥലംമാറ്റി

ഇടത് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥന്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.പിന്നീട് സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിൽ നിന്നും അനീഷ് പി രാജിനെ സംഘത്തില്‍ ഒഴുവാക്കിയിരുന്നു .

0

തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ കേന്ദ്രസർക്കാർ സ്ഥലംമാറ്റി കൊച്ചി കസ്റ്റംസ് പ്രവന്റീവ്
യൂണിറ്റിലെ ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജിനെ സ്ഥലംമാറ്റിയത് അനീഷ് ബി രാജിനെ സ്ഥലംമാറ്റി നാഗ്പൂരിലേക്കാണ് . കേസ് അന്വേഷണത്തിൽ സി പി എം ബന്ധം ആരോപിച്ചാണ് സ്ഥലം മാറ്റിയത് സ്വര്‍ണ്ണക്കടത്ത് കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നുഅനീഷ് ബി രാജ്സ്വര്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ആരും ഫോൺ വിളിച്ചിട്ടില്ലെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു ഏതു സർക്കാരിനെതിരെ തിരിഞ്ഞ ബി ജെ പി നേതൃത്തത്തിന് വലിയ തിരിച്ചടിയായിരുന്നു

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരാണ് അനീഷിനെതിരെ കേന്ദ്രസർക്കാരിനെ സമീപിച്ചത് . ഇടത് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉദ്യോഗസ്ഥന്റെ നിലപാട് സംശയം ജനിപ്പിക്കുന്നതാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.പിന്നീട് സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തിൽ നിന്നും അനീഷ് പി രാജിനെ സംഘത്തില്‍ ഒഴുവാക്കിയിരുന്നു .

ബുധനാഴ്ചയാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. 30ന് തന്നെ ഇപ്പോഴത്തെ ചുമതലയില്‍ നിന്നൊഴിയാനും ഓഗസ്റ്റ് പത്തിനുള്ളില്‍ നാഗ്പൂരില്‍ ജോലിക്ക് എത്താനുമാണ് നിര്‍ദ്ദേശം.ഒന്നരവര്‍ഷമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന അനീഷ്, നയതന്ത്ര ബാഗേജ് ഉപയോഗിച്ചുള്ള സ്വര്‍ണ്ണക്കടത്ത് പിടിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചയാളാണ്. കേസിലെ പ്രതികളെ അതിവേഗം കുടുക്കാനും യുഎഇ കോണ്‍സുലേറ്റിലേക്ക് വരെ അന്വേഷണം നീട്ടാനും അനീഷിന് കഴിഞ്ഞു.

അതേസമയം സ്വര്ണക്കടത്ത് നടന്ന ദിവസ്സം എറണാകുളത്തെ മുതിർന്ന ബി ജെ പി നേതാവ് പ്രതികളെ രക്ഷിക്കാൻ നടത്തിയ ഇടപെടൽ ചെറുത്തതാണ് ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റത്തിനു വഴിതെളിച്ചതെന്ന് ആരോപണം ഉയര്ന്നട്ടിട്ടുണ്ട് കേസ് പിടിക്കാൻ ചുക്കാൻ പിടിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലമാറ്റിയതിനെതിരെ ജീവനക്കാരിലും പ്രതിക്ഷേധം ഉയർന്നിട്ടുണ്ട് അന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ ബിജെപി, കോണ്‍ഗ്രസ് നേതൃത്വം അനീഷിനെതിരെ പരസ്യ ആക്ഷേപവുമായി രംഗത്തുവന്നിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റമെന്നും സൂചനയുണ്ട്.

-

You might also like

-