കൊല്ലത്ത്കാണാതായ യുവതിയുടെ മൃദദേഹം അഷ്ടമുടിക്കായലിൽകണ്ടെത്തി മകനുവേണ്ടി തിരച്ചിൽ

ഇന്ന് രാവിലെ അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആദിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രാഖിക്ക് 23 വയസ്സാണ്. മകൻ ആദിക്ക് മൂന്നും. കുടുംബ പ്രശനങ്ങളെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്

0

കൊല്ലം: മുന്ന് വയസ്സുകാരനൊപ്പം കാണാതായ കാണാതായ യുവതിയുടെ മൃതദേഹം അഷ്ടമുടികായലിൽ കണ്ടെത്തി വെള്ളിമൺ തോട്ടുംകര സ്വദേശി യശോധരൻ പിള്ളയുടെ മകൾ രാഖിയും മൂന്നു വയസ്സുള്ള മകൻ ആദിയുമായെയുമാണ് ഇന്നലെ രാത്രി മുതൽ കാണാതായത് .ബന്ധുക്കളുടെ പരാതിയിൽ കുണ്ടറ പോലീസ് കേസ്സെടുത്തിരുന്നു . ഇന്ന് രാവിലെ അഷ്ടമുടിക്കായലിൽ രാഖിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആദിക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. രാഖിക്ക് 23 വയസ്സാണ്. മകൻ ആദിക്ക് മൂന്നും. കുടുംബ പ്രശനങ്ങളെത്തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത് ഭർത്താവ് ഷിജുവുമായുള്ള ദാമ്പത്യ പ്രശ്നം ആത്മഹത്യയിലേക്ക് വഴിവച്ചുവെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സ്വകാര്യ ബസിൽ കണ്ടക്ടറായ ഷിജു സ്ഥിരം മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു.
കായലിൽ ചാടിയ ഭാഗത്തുനിന്ന് യുവതിയുടെയും കുട്ടിയുടെയും ചെരുപ്പുകൾ കണ്ടെത്തി. തുടർന്നാണ് പോലീസിൻ്റെയും അഗ്‌നിശമന സേനയുടെയും നേതൃത്വത്തിൽ തിരച്ചിൽ നടത്തിയത്. രാഖിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി

You might also like

-