കൊല്ലത്ത് അമ്മയെ മകൻ കൊന്നുവീട്ടു വളപ്പിൽ കുഴിച്ചു മൂടി

ഇയാളെ സഹായിച്ച സുഹൃത്ത് കുട്ടൻ ഒളിവിലാണ്. സാവിത്രിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്.

0

കൊല്ലം:വൃദ്ധയായ മാതാവിനെ കൊന്ന് വീട്ടു വളപ്പിൽ കുഴിച്ചു മൂടിയ മകൻ അറസ്റ്റിൽ. കൊല്ലം പട്ടത്താനം നീതി നഗർ സ്വദേശി സാവിത്രി (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകൻ മോഹൻലാൽ എന്ന് വിളിക്കുന്ന സുനിൽകുമാറാണ് അറസ്റ്റിലായത്. ഇയാളെ സഹായിച്ച സുഹൃത്ത് കുട്ടൻ ഒളിവിലാണ്.
സാവിത്രിയുടെ മകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായിരിക്കുന്നത്. മറ്റൊരു കൊലപാതകത്തിലും സുനിൽ കുമാർ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്.

You might also like

-