കെ.എം.മാണിക്കെതിരായ ബാർകോഴ കേസ് ആസൂത്രണം ചെയ്തത് രമേശ് ചെന്നിത്തല. അന്വേഷണ റിപ്പോർട്ട് .പുറത്തുവന്നത് യഥാർത്ഥ റിപോർട്ടല്ലന്ന് ജോസ് കെ മാണി

രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണിതഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

0

പാർട്ടിക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ പുറത്തുവന്നത് യഥാർത്ഥ റിപ്പോട്ടല്ലന്ന് ജോസ് കെ മാണി പറഞ്ഞു

കോട്ടയം: മുൻ മന്ത്രി കെഎം മാണിക്കെതിരായ ബാര്‍കോഴ കേസിന് പിന്നിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്ന്പുറത്തുവന്ന റിപ്പോർട്ടിലുണ്ട് . കെഎം മാണിയെ കുടുക്കാൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് നേതാക്കളും പിസി ജോർജ്ജും ഗൂഢാലോചന നടത്തിയെന്നാണ്  അന്വേഷണ റിപ്പോര്‍ട്ടിൽ പറയുന്നത്. ഇക്കാര്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് അടക്കം അറിവുണ്ടായിരുന്നു എന്നും മാധ്യമങ്ങൾക്ക് ലഭിച്ച  അന്വേഷണ റിപ്പോര്ട്ടിൽ പറയുന്നുണ്ട്.

ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോർജ് , ബാലകൃഷ്ണപിളള തുടങ്ങിയവർ ഗൂഡാലോചനയ്ക്ക് നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ ഇതിൽ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍

ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014-ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷന്‍ വെച്ചിരുന്നു. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽറിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും വിരല്‍ ചൂണ്ടുന്നത് ഐ.ഗ്രൂപ്പിലേക്കാണ്. കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്.എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോർജ് , ബാലകൃഷ്ണപിളള തുടങ്ങിയവർ നേതൃത്വം നൽകി. ജേക്കബ് തോമസ്, സുകേശൻ, ബാറുടമയായ ബിജു രമേശ് തുടങ്ങിയവർ പലഘട്ടങ്ങളിൽ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.

ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായില്‍ മാണിയെ നേരിട്ട് കണ്ടുവെന്നും എന്നാല്‍ മാണി വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുളള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

അടൂര്‍ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ അന്തരിച്ച സി.എഫ്.തോമസ് എം.എല്‍.എ. അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാര്‍കോഴ കേസ് സംബന്ധിച്ച് പാര്‍ട്ടിക്കുളളിലെ അന്വേഷണം നടത്താന്‍ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടര്‍ന്നാണ് എറണാകുളം കേന്ദ്രീകരിച്ചുളള സ്വകാര്യ ഏജന്‍സിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇത് പിന്നീട് സി.എഫ്.തോമസിന് നല്‍കിയിരുന്നു. സി.എഫ്.തോമസിന്റെ ഒപ്പോടുകൂടിയുളള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.അതേസമയം കേരളാകോൺഗ്രസ് ഒരു റിപ്പോർട്ട് പുറത്തുവിട്ടില്ലന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു . മാധ്യമങ്ങൾ മുന്പും ഇതുപോലെ വാർത്ത പ്രസ്‌തികരിച്ചിരുന്നു.പാർട്ടിക്ക് അന്വേഷണ റിപ്പോർട്ട് ലഭിച്ചിട്ടുണ്ട് എന്നാൽ ഇപ്പോൾ പുറത്തുവന്നത് യഥാർത്ഥ റിപ്പോട്ടല്ല, ഔദ്യോഗിക റിപ്പോര്‍ട്ട് കൈവശമുണ്ടെന്ന് . ഇപ്പോള്‍ പുറത്തുവിടില്ലെന്നും ജോസ് കൂട്ടിച്ചേർത്തു എന്നാൽ റിപ്പോർട്ടിൽ പറയുന്ന ആരോപണങ്ങൾ അദ്ദേഹം നിക്ഷേധിച്ചിട്ടല്ല .