വടകരയില്‍ വിജയം സ്വന്തമാക്കി കെ കെ രമ

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം രാജേഷ് കുമാറിനേയും പരാജയപ്പെടുത്തിയാണ് കെ കെ രമ വിജയിച്ചത്.

0

കോഴിക്കോട് ജില്ലയിലെ വടകര നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ രമ വിജയിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനേയും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം രാജേഷ് കുമാറിനേയും പരാജയപ്പെടുത്തിയാണ് കെ കെ രമ വിജയിച്ചത്.

അതേസമയം കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രനാണ് വിജയിച്ചിരിക്കുന്നത്. തിരുവമ്പാടിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിന്റോ ജോസഫും പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണനും ബാലുശ്ശേരി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എം. സച്ചിന്‍ദേവും വിജയിച്ചു.

അതേസമയം വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ 99 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് മുന്നിലാണ്. 41 ഇടങ്ങളിലാണ് യുഡിഎഫ് മുന്നേറുന്നത്.

You might also like

-