പാകിസ്ഥാനെ തുരത്തിയ കാർഗിൽ വിജയത്തിന് രണ്ട് പതിറ്റാണ്ട്

999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്.

0

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ ധീരോദാത്ത സ്മരണകള്‍ക്ക് ഇന്ന് രണ്ടുപതിറ്റാണ്ട്. ഇന്ത്യന്‍മണ്ണില്‍ നുഴഞ്ഞുകയറി സമാധാനം തകര്‍ക്കാന്‍ ശ്രമിച്ച പാക്കിസ്ഥാന്‍ സൈന്യത്തെയും ഭീകരരെയും തുരത്തിയോടിച്ചതിന്റെധീരസ്മരണ. 1999 മെയ് രണ്ടിന് പാകിസ്താന്‍ നുഴഞ്ഞുകയറ്റത്തോടെ ആരംഭിച്ച സംഘർഷം യുദ്ധത്തിലേക്ക് വഴിമാറുകയായിരുന്നു. പോരാട്ടത്തിനൊടുവിൽ വിജയ പതാക പാറിക്കുമ്പോഴേക്കും രാജ്യത്തിന് നഷ്ടമായത് 527 ധീരസൈനികരെയാണ്.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ യുദ്ധങ്ങളിൽ ഒന്ന്. കാർഗിൽ യുദ്ധം. ദ്രാസ് മേഖലയിൽ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയൻ താഷി നഗ്യാനാണ് പാക് നുഴഞ്ഞുകയറ്റശ്രമം ആദ്യം കണ്ടത്. വിവരം സൈന്യത്തെ അറിയിച്ചു. അപ്പോഴേക്കും മഞ്ഞിനെ മറ പറ്റി പലഭാഗത്തും നിയന്ത്രണ രേഖ ലംഘിച്ച് പാക് സൈന്യം മുന്നേറിയിരുന്നു.

ചരിത്രത്തില്‍ പാക്കിസ്ഥാന് തലത്താഴ്‍ത്തി എന്നെന്നും നാണക്കേടോടെ ഓര്‍ത്തുവയ്‍ക്കാന്‍ ഇന്ത്യ സമ്മാനിച്ച ഒടുവിലത്തെ അധ്യായം. അതാണ് 1999ലെ കാര്‍ഗില്‍. ശൈത്യകാലത്ത് അതിര്‍ത്തിക്ക് അപ്പുറും ഇപ്പുറവും ഉയര്‍ന്ന പോസ്റ്റുകളില്‍ നിന്ന് സൈനികര്‍ അലിഖിതമായ പരസ്പര ധാരണയോടെ പിന്മാറുന്നത് പതിവാണ്. എന്നാല്‍, 1999 മേയില്‍ പതിവിലും നേര്‍ത്തെ മടങ്ങിയെത്തിയ പാക്ക് സൈന്യവും ഭീകരരും കാര്‍ഗില്‍, ദ്രാസ്, ടൈഗര്‍ ഹില്‍, തോലോലിങ്, ബട്ടാലിക് മേഖലകളില്‍ നുഴഞ്ഞുകയറി. പാക്ക് പട്ടാള മേധാവിയായിരുന്ന പര്‍വേശ് മുഷറഫിന്റെ ആസൂത്രണമായിരുന്നു ഇത്. ആട്ടിടയന്മാരിലൂടെ ശത്രുവിന്റെ കാല്‍പെരുമാറ്റം അറിഞ്ഞ സേന സൈനിക നീക്കം തുടങ്ങി–ഓപ്പറേഷന്‍ വിജയ്. വിജയം ഉറപ്പിച്ച പട 1999 മെയ് രണ്ടുമുതൽ മുതൽ ജൂലൈ വരെ 72 ദിവസം നീണ്ട പോരാട്ടം.

18000 അടി ഉയരത്തിലുള്ള കാര്‍ഗില്‍ മലനിരകള്‍ക്ക് മുകളിലിരുന്ന് ആധിപത്യം ഉറപ്പിച്ച് യുദ്ധം ചെയ്തിട്ടും കരസേനയുടെ പീരങ്കിപ്പടയും വ്യോമസേനയും അന്നേവരെ കണ്ടിട്ടില്ലാത്ത തന്ത്രങ്ങള്‍ മാറ്റിമാറ്റി പരീക്ഷിച്ചപ്പോള്‍ പാക്ക് സൈന്യം വിറയലോടെ അടിയറവ് പറഞ്ഞു. 72 ദിവസം നീണ്ട യുദ്ധം അവസാനിച്ചപ്പോള്‍ നുഴഞ്ഞുകയറിയ പ്രദേശങ്ങളെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചിരുന്നു. മലയാളികള്‍ ഉള്‍പ്പെടെ 527 ധീരസൈനികരാണ് പിറന്ന നാടിനായി ജീവന്‍ബലി നല്‍കിയത് ജൂലൈ 14ന് പാകിസ്താൻ മേൽ ഇന്ത്യ വിജയം നേടിയതായി അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചു. ദ്രാസ് മേഖലയിലെ മഞ്ഞുമൂടിയ മലനിരകളിൽ രാജ്യം വിജയക്കൊടി പാറിച്ചു. ജൂലൈ 26ന് യുദ്ധം അവസാനിച്ചതായുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു.ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത യുദ്ധ വിജയത്തിന് ഇന്നേക്ക് ഇരുപതാണ്ട്.