നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാമതായി കേരളം

ബിഹാർ, ജാർഖണ്ഡ്, അസം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങൾ

0

നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്ഡിജി) ഒന്നാം സ്ഥാനം നിലനിർത്തി കേരളം.75 പോയിന്റാണ് കേരളത്തിനുള്ളത്. സാമൂഹിക-സാമ്പത്തിക-പാരിസ്ഥിതിക മാനദണ്ഡങ്ങളാണ് എസ്ഡിജി റിപ്പോർട്ടിൽ പരിഗണിക്കുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിൽ 79 പോയിന്റുമായി ചണ്ഡീഗഡാണ് മുമ്പൽ. രണ്ടാം സ്ഥാനത്തു വന്ന ഹിമാചൽപ്രദേശിനും തമിഴ്‌നാടിനും 74 പോയിന്റുണ്ട്. ബിഹാർ, ജാർഖണ്ഡ്, അസം, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ സംസ്ഥാനങ്ങൾ.ബിഹാർ ആണ് ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത്. വൈസ് ചെയർമാൻ രാജീവ് കുമാറാണ് റിപ്പോർട്ട് മാധ്യമങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചത്.

You might also like

-