നിയമസഭാ സമ്മേളനം ഫെബ്രുവരി 18 മുതല്‍

മാര്‍ച്ച് അവസാനം വരെ നീളുന്ന സഭാ സമ്മേളനം സി.പി.എം സംസ്ഥാന സമ്മേളനവും അഖിലേന്ത്യാ പണിമുടക്കും കണക്കിലെടുത്ത് രണ്ട് ഘട്ടമായാകും ചേരുക

0

ഫെബ്രുവരി 18 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ മന്ത്രിസഭ തീരുമാനം. ഇക്കാര്യം ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. മാര്‍ച്ച് 11ന് ആയിരിക്കും ബജറ്റ്. ലോകായുക്ത ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തിലാണ് സർക്കാർ സഭാ സമ്മേളനത്തിലേക്കു കടക്കുന്നത്.

18 ന് സഭയില്‍ ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. മാര്‍ച്ച് അവസാനം വരെ നീളുന്ന സഭാ സമ്മേളനം സി.പി.എം സംസ്ഥാന സമ്മേളനവും അഖിലേന്ത്യാ പണിമുടക്കും കണക്കിലെടുത്ത് രണ്ട് ഘട്ടമായാകും ചേരുക. 21ന് പി.ടി തോമസിന് ചരമോപചാരം അര്‍പ്പിച്ച് സഭ പിരിയും. അടുത്ത മൂന്ന് ദിവസങ്ങളില്‍ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം പാസാക്കി തല്‍ക്കാലം പിരിയും. മാര്‍ച്ച് ആദ്യവാരം ചേരുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന് ശേഷം രണ്ടാം വാരമാകും സഭാ സമ്മേളനം പുനരാരംഭിക്കുക. മാര്‍ച്ച് 11നാകും ബജറ്റ് അവതരണം. ബജറ്റിനു മേലുള്ള പൊതു ചര്‍ച്ച പൂര്‍ത്തിയാക്കി വോട്ട് ഓണ്‍ അക്കൗണ്ടും പാസാക്കി മാര്‍ച്ച് 23ന് സമ്മേളനം അവസാനിക്കുന്ന തരത്തിലാകും ക്രമീകരണം.

You might also like

-