ഹിജാബ് ധരിച്ച് പെൺകുട്ടികളെ സ്കൂളിൽ പോകാൻ അനുവദിക്കാത്തത് ഭയാനകം; മലാല

മുസ്‍ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

0

കർണാടകയിൽ മുസ്‍ലിം വിദ്യാർഥിനികളെ ഹിജാബ് ധരിച്ച് കോളജുകളിലും സ്‌കൂളുകളിലും പ്രവേശിക്കാൻ അനുവദിക്കാത്ത വിവാദത്തിൽ പ്രതികരണവുമായി സമാധാന നൊബേൽ ജേതാവും വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസഫ് സായ്. ഹിജാബിന്റെ പേരിൽ മുസ്‍ലിം വിദ്യാർഥിനികൾക്ക് വിഭ്യാഭ്യാസ വിലക്ക് ഏർപ്പെടുത്തുന്നത് ഭയാനകമാണെന്ന് മലാല ട്വിറ്ററിലൂടെ പ്രതികരിച്ചു. എന്തു ധരിക്കണം എന്നതിന്റെ പേരിൽ സ്ത്രീകളെ വസ്തുവൽക്കരിക്കപ്പെടുന്നത് ഇപ്പോഴും നിലനിൽക്കുന്നു. മുസ്‍ലിം സ്ത്രീകളെ പാർശ്വവത്കരിക്കുന്നത് ഇന്ത്യൻ നേതാക്കൾ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടകയിൽ അടുത്ത ദിവസങ്ങളായി ഏറെ ചർച്ച ചെയ്യപ്പെടുന്ന കോളജുകളിലെ ഹിജാബ് നിരോധനത്തെ കുറിച്ചുള്ള വാർത്ത ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് മലാലയുടെ പ്രതികരണം.

You might also like

-