കേരളം ഇസ്ലാമിക് ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് പാകിസ്ഥാൻ

കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഐ എസിൽ ചേരാൻ എത്തുന്നത് കേരളത്തിൽ നിന്നാണ്

0

ന്യൂഡൽഹി : കേരളം ഇസ്ലാമിക് ഭീകരവാദത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നുവെന്ന് പാകിസ്ഥാൻ . കശ്മീർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഐ എസിൽ ചേരാൻ എത്തുന്നത് കേരളത്തിൽ നിന്നാണ് . കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേരളത്തിൽ നിന്നും 54 പേർ ഐ എസിൽ എത്തിയതായും പാകിസ്ഥാൻ ആസ്ഥാനമായ സംഘടനയുടെ പഠന റിപ്പോർട്ടിൽ പറയുന്നു .

മികച്ച വിദ്യാഭ്യാസമുള്ളവരാണ് കേരളത്തിൽ നിന്നും ഐ എസിൽ ചേരാനായി പോയതെന്നും,ഐ എസിന്റെ ഇന്ത്യൻ ഘടകം പ്രവർത്തനം ആരംഭിച്ചതായും പാകിസ്ഥാൻ സുരക്ഷാ സംഘർഷ പഠന കേന്ദ്രത്തിന്റെ ഡയറക്ടർ അബ്ദുള്ള ഖാൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു .

ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെ അപേക്ഷിച്ചും കേരളം ഭീകരവാദത്തിനു വളക്കൂറുള്ള മണ്ണായി മാറി . എഞ്ചിനീയർമാർ,ഡോക്ടർമാർ,എം ബി എ ബിരുദക്കാർ തുടങ്ങിയവർ കേരളത്തിലെ ഭീകര സംഘടനയായ വിലായത്ത്-ഇ-ഹിന്ദിൽ ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു .വിവിധ രാജ്യങ്ങളിലൂടെ മലയാളികളെ സിറിയയിലെത്തിക്കാന്‍ കൃത്യമായ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു .

ഐ എസ് ഭീകരർക്ക് ഏറ്റവും കൂടുതൽ സുരക്ഷ ഒരുക്കുന്നത് പാകിസ്ഥാനാണെന്ന് ലോകം മുഴുവൻ വാദിക്കുമ്പോഴാണ് കേരളം പോലെയൊരു ചെറിയ സംസ്ഥാനം ഭീകരരുടെ താവളമായി മാറുന്നതായി പാകിസ്ഥാൻ തന്നെ പറയുന്നത് . കശ്മീരിനേക്കാൾ സങ്കീർണ്ണമായ നിലയിലേക്കാണ് സംസ്ഥാനം പോകുന്നതെന്ന മുന്നറിയിപ്പും പരോക്ഷമായി ഈ റിപ്പോർട്ട് നൽകുന്നു .

കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ ചാവേറാക്രമണങ്ങൾക്ക് കാരണക്കാരായ തൗഹീദ് ഇ ജമാ അത്തിലെ ഭീകരർ കേരളത്തിലുമെത്തിയതായി ശ്രീലങ്കൻ സേനാ മേധാവി മഹേഷ് സേനാനായകെ പറഞ്ഞിരുന്നു . തുടർന്ന് എൻ ഐ എ കേരളത്തിൽ പരിശോധന നടത്തുകയും ഐ എസുമായി ബന്ധമുള്ള റിയാസ് അബൂബക്കറിനെ പിടികൂടുകയും ചെയ്തു .

ശ്രീലങ്കന്‍ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സഹ്റാന്‍ ഹാഷിമുമായി കഴിഞ്ഞ ഒരു വര്‍ഷമായി ബന്ധമുണ്ടന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. സഹ്റാന്‍ ഹാഷിമിന്റ ശബ്ദ സന്ദേശങ്ങള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടെന്നും, വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ അനുയായി ആണെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ മനുഷ്യ ബോംബ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ റിയാസ് അബൂബക്കര്‍ എന്‍ഐഎയോട് വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുള്ളതായി എന്‍ഐഎ സംശയിക്കുന്നുണ്ട്.

You might also like

-