മോദിക്കെതിരായി ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് നവജ്യോത് സിംഗ് നടത്തിയത്.

0

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിനെതിരെ നവജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. 24 മണിക്കൂറിനുള്ളില്‍ നവജ്യോത് സിംഗ് നോട്ടീസിനു മറുപടി നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശം.

പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതില്‍ ബിജെപി നല്‍കിയ പരാതിയിലാണ് നവജ്യോത് സിംഗ് സിദ്ധുവിനെതിരായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുത്തത്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് വ്യക്തിഹത്യ നടത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളാണ് നവജ്യോത് സിംഗ് നടത്തിയത്.

വിവാദപ്രസംഗത്തെ തുടര്‍ന്ന് മുന്‍പും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നവജ്യോത് സിംഗ് സിദ്ധുവിനെതിരെ നടപടി എടുത്തിട്ടുണ്ട്.

You might also like

-