സിജെപി സമരം 200 പേർ കരുതൽ കസ്റ്റഡിയിൽ ഒത്തുതീർപ്പിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും
ഡല്‍ഹിയില്‍ സമരം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് ചര്‍ച്ച. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ച് ചര്‍ച്ച സംഘടിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ പ്രതിഷേധത്തിന് ശക്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സിജെപിക്ക് വഴങ്ങി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്
ഡൽഹി | സിജെപി സമരത്തെ തുടർന്ന് 200 പേർ കരുതൽ കസ്റ്റഡിയിൽ. ഡൽഹിയിലെ വിവിധ ജില്ലകളിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. സമരത്തിന് കുരുമുളക് സ്പ്രേയുമായി അടക്കം എത്തിയവരാണ് കസ്റ്റഡിയിലായത്. ഇതിൽ ഗുണ്ടാ സംഘങ്ങളും ഉൾപ്പെടുന്നു എന്ന് പൊലീസ് വ്യക്തമാക്കുന്നു. യുപി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ അല്ലാത്തവരാണ് കസ്റ്റഡിയിലുള്ളതെന്നും പൊലീസ് അറിയിച്ചു. 17 മെട്രോ സ്റ്റേഷനുകൾ ഇന്ന് രാവിലെ ഏഴര മുതൽ അടയ്ക്കും.
അതേ സമയം, ഡല്‍ഹിയില്‍ സമരം തുടരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. ഉച്ചയ്ക്ക് 12.30നാണ് ചര്‍ച്ച. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വച്ച് ചര്‍ച്ച സംഘടിപ്പിക്കാനാണ് തീരുമാനം. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ച വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് തീരുമാനം. വരുന്ന അവധി ദിവസങ്ങളില്‍ പ്രതിഷേധത്തിന് ശക്തി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് സിജെപിക്ക് വഴങ്ങി കേന്ദ്രം ചര്‍ച്ചയ്ക്ക് തയ്യാറായിരിക്കുന്നത്. ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്ന ആവശ്യം ചര്‍ച്ചയില്‍ സിജെപി ഉന്നയിക്കും. ജെ പി നദ്ദയും ജിതേന്ദ്ര സിങ്ങുമായിരിക്കും കേന്ദ്രത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക എന്നാണ് വിവരം. എന്നാല്‍ സിജെപി പ്രതിനിധികള്‍ ആരെന്നതില്‍ വ്യക്തതയില്ല. രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് സിജെപിയും മറ്റ് പ്രതിപക്ഷ സംഘടനകളും പദ്ധതിയിടുന്നത്. രാവിലെ മുതല്‍ തന്നെ സമര വേദി സജീവമാണ്. പാര്‍ലമെന്റും പ്രക്ഷുബ്ധമാകാനാണ് സാധ്യത. ചര്‍ച്ച ആവശ്യപ്പെട്ട് നോട്ടീസുകള്‍ അടക്കം നല്‍കാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം സിജെപി പാര്‍ലമെന്റ് മാര്‍ച്ചില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച സംഭവത്തില്‍ സിആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. റാപിഡ് ആക്ഷന്‍ ഫോഴ്‌സ് ആണോ തോക്ക് ഉപയോഗിച്ചത് എന്നാണ് സംശയം. ജന്തര്‍ മന്തറിലെ പൊലീസ് നടപടിക്ക് ശേഷം രണ്ട് ദിവസമായി പെല്ലറ്റ് കൊണ്ട് പരിക്കേറ്റവരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കണ്ണിന് കാഴ്ച നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ തോക്കുകള്‍ ഉപയോഗിച്ചിട്ടില്ല എന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് എയര്‍ഗണ്‍ വെടിവെപ്പില്‍ പരിക്ക് ഏറ്റിരുന്നത്. ജന്തര്‍ മന്തറില്‍ ഇന്നും ഇന്റര്‍നെറ്റ് നിരോധനം തുടരും. ജന്തര്‍ മന്തര്‍ പരിസരത്ത് ഒന്നര കിലോമീറ്റര്‍ ചുറ്റളവിലാണ് ഇന്നും ഇന്റര്‍നെറ്റ് നിരോധിച്ചിരിക്കുന്നത്. മെട്രോ സ്‌റ്റേഷനുകളും ഇന്നും അടഞ്ഞു കിടക്കുമെന്നാണ് വിവരം. 17 മെട്രോ സ്‌റ്റേഷനുകളാണ് അടഞ്ഞു കിടക്കുക. മെട്രോ സ്‌റ്റേഷനുകള്‍ തുറക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും നടപ്പിലായിട്ടില്ല. പ്രതിഷേധക്കാരുടെ ജന്തര്‍ മന്തറിലേക്കുള്ള ഒഴുക്ക് നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ നടപടി.