വ്യാജപ്രചരണം ,പി കെ ശ്രീമതിയുടെ പരാതിയിൽ അടിയന്തിര നടപടിസ്വീകരിക്കാൻ ആഭ്യന്ത്രിയേ വകുപ്പിന് നിർദേശം
മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ ഭാര്യ' എന്ന നിലയില്‍ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നു എന്നായിരുന്നു പ്രചരണം. മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ ഭാര്യ എന്ന നിലയില്‍ മുൻ മന്ത്രി പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു
തിരുവനന്തപുരം | തനിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ സംബന്ധിച്ച് സി.പി.എം നേതാവ് പി.കെ ശ്രീമതി ടീച്ചര്‍ മുഖ്യമന്ത്രിക്ക് ജൂലൈ 23 വ്യാഴാഴ്ച വൈകിട്ട് പരാതി നല്‍കി. അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ഈ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറി.
തനിക്കെതിരെ അസംബന്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും കേസ് കൊടുക്കാനുളള നടപടികള്‍ ആരംഭിച്ചെന്നും ജൂലൈ 23 ന് പി കെ ശ്രീമതി വ്യക്തമാക്കിയിരുന്നു. ഏതോ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് ഫാമിലി പെന്‍ഷന്‍ വാങ്ങുന്നുവെന്നാണ് പ്രചരണമെന്നും തന്റെ മാനത്തിന് ഇത്രയധികം കോട്ടം മുന്‍പ് സംഭവിച്ചിട്ടില്ലെന്നും വിതുമ്പിക്കരഞ്ഞുകൊണ്ടാണ് അവർ മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞത്.
‘മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ ഭാര്യ’ എന്ന നിലയില്‍ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നു എന്നായിരുന്നു പ്രചരണം.
മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ ഭാര്യ എന്ന നിലയില്‍ മുൻ മന്ത്രി പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു. പി ആര്‍ കൃഷ്ണന്റെ ഭാര്യയുടെ പേര് നിയമസഭാ രേഖകളില്‍ പി കെ ശ്രീമതി എന്നാണ്. പെന്‍ഷന്‍ വാങ്ങിയിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതിയാണ്. മുന്‍ മന്ത്രി എന്ന നിലയില്‍ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും നിയമസഭാ സെക്രട്ടറിയേറ്റ് അറിയിച്ചു.
മുന്‍ എംഎല്‍എയുടെ ഭാര്യയെന്ന നിലയില്‍ തന്റെ അമ്മയാണ് പെന്‍ഷന്‍ കൈപ്പറ്റിയിരുന്നതെന്നും പി കെ ശ്രീമതിയെന്നാണ് തന്റെ അമ്മയുടെ പേരെന്നും മുന്‍ എംഎല്‍എ പി ആര്‍ കൃഷ്ണന്റെ മകന്‍ അജിത് പറഞ്ഞു.
കുന്നംകുളം മുന്‍ എംഎല്‍എയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന പി ആര്‍ കൃഷ്ണന്‍. അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്രീമതി തൃശൂര്‍ പൂച്ചെട്ടിയിലെ റിട്ടയേഡ് അധ്യാപികയാണ്. ഭര്‍ത്താവിന്റെ പെന്‍ഷന്‍ അവർ കൈപ്പറ്റിയിരുന്നു. 2020 ല്‍ അമ്മ മരിച്ചതിനുശേഷം ആറു വര്‍ഷമായി ആരും പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്നും അജിത് പറഞ്ഞു.