കീം പരീക്ഷാഫലം പ്രഖ്യാപിച്ചു,റോഷൻ രാജുവിന് ഒന്നാം റാങ്ക്
എൻജിനീയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു. കണ്ണൂർ ചെറുവഞ്ചേരി സ്വദേശി ധ്യാൻ തേജിനാണ് രണ്ടാം റാങ്ക്. തൃശൂർ എരവത്തൂർ സ്വദേശി വിസ്മയ കെ. ആർ. മൂന്നാം റാങ്ക് നേടി.
തിരുവനന്തപുരം| കീം പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 വിദ്യാർഥികൾ എൻജിനിയറിംഗ് പ്രവേശന യോഗ്യത നേടി. സിബിഎസ്ഇ ഫലപ്രഖ്യാപനത്തിലെ അനിശ്ചിതത്വം കാരണമാണ് കീം ഫലപ്രഖ്യാപനം വൈകിയത്. ജൂലൈ 8 ന് ആദ്യ അലോട്മെൻ്റ് നടക്കും. എൻജിനീയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു. കണ്ണൂർ ചെറുവഞ്ചേരി സ്വദേശി ധ്യാൻ തേജിനാണ് രണ്ടാം റാങ്ക്. തൃശൂർ എരവത്തൂർ സ്വദേശി വിസ്മയ കെ. ആർ. മൂന്നാം റാങ്ക് നേടി.
സിബിഎസ്ഇ വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് സമർപ്പിക്കാൻ പരമാവധി സമയം നൽകി. മാർക്ക് ലിസ്റ്റ് സമർപ്പിക്കാൻ രണ്ടു തവണ സമയം നീട്ടി നൽകി. രാജ്യത്താകെ സിബിഎസ്ഇ പുനർമൂല്യ നിർണയത്തിൽ 13 ശതമാനം കൂടി ഫലം പുറത്തു വരാനുണ്ട്. ഇതിൽ വളരെ ചെറിയൊരു എണ്ണം കുട്ടികളേ കേരളത്തിൽ നിന്നുള്ളൂ. ഒന്നാം റാങ്ക് നേടിയ റോഷനെ മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
ഗവൺമെൻ്റ് റെസ്റ്റ് ഹൗസിൽ വെച്ച് ഉച്ചക്ക് ഒരു മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ ആണ് ഫലപ്രഖ്യാപനം നടത്തിയത്. നേരത്തെ, ജൂൺ 22ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ പുനർമൂല്യനിർണ്ണയത്തെ തുടർന്ന് മാർക്ക് ചേർക്കാൻ കൂടുതൽ സമയം തേടി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ സമീപിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം മാറ്റിയത്.