ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം.വിധി റദ്ദാക്കണം ഹര്‍ജിയുമായി പൊലീസ്

പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കുമെന്നും വിവരമുണ്ട്. പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ മറികടന്ന് പ്രതിയേ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എടുത്തതില്‍ കടുത്ത അതൃപ്തിയിലാണ് പൊലീസ്

തിരുവനന്തപുരം| ഇഡി ഉദ്യാഗസ്ഥരെ ആക്രിച്ച കേസില്‍ ഒമ്പതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതില്‍ അസാധാരണ നടപടികളുമായി പൊലീസും എന്‍ഫോഴ്സ്മെന്‍റ് ഡയറ്കടറേറ്റും. ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കൊണ്ട് തന്നെ വിധി റദ്ദാക്കാന് പൊലീസ് ഹര്‍ജി നല്‍കി. ജാമ്യം നല്‍കിയ ഉത്തരവ് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഇഡി ഹൈക്കോടതിയിലും അപ്പീല്‍ നല്‍കി.പ്രതിക്ക് ജാമ്യം കിട്ടുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയാണ്. കീഴ്‌കോടതി നല്‍കിയ ജാമ്യം പൊതുതാത്പര്യത്തിന് എതിരാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. സിപിഐഎം നേതാക്കളാണ് ഗൂഢാലോചനക്കാര്‍. പ്രതിയുടെ ജാമ്യം ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് തടസമാകും – ഇ ഡി ആരോപിക്കുന്നു. ഇഡിയുടെ കൂടി വാദം കേള്‍ക്കാനായി പന്ത്രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ ജാമ്യ ഹര്‍ജിയില് വിധി പറയുന്നത് കോടതി മാറ്റിവെക്കുകയും ചെയ്തു.

പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കുമെന്നും വിവരമുണ്ട്. പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ മറികടന്ന് പ്രതിയേ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എടുത്തതില്‍ കടുത്ത അതൃപ്തിയിലാണ് പൊലീസ്. സംഭവത്തില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. ദേശീയതലത്തില്‍ വരെ ശ്രദ്ധയാകര്‍ഷിച്ച കേസില്‍ ഇപ്പോല് അസാധാരണമായ നടപടികളാണ് നടക്കുന്നത്. ജാമ്യം നല്‍കരുതെന്ന പൊലീസ് റിപ്പോര്‍ട്ടിന് കടക വിരുദ്ധമായി പ്രോസിക്യൂട്ടര്‍ ഗീനാ കുമാരി വാദിച്ചതാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിക്കാന് ഇടയാക്കിയത്. ഇടതു ഭരണത്തില് സിപിഎം പ്രതിനിധിയായി നിയോഗിച്ചയാളാണ് ഗീനാകുമാരി. ഗീനാകുമാരിയുടെ നടപടി വലിയ വിവാദമായതോടെയാണ് ജാമ്യം അനുവദിച്ച പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ കൊണ്ട് തന്നെ വിധി റദ്ദാക്കാന് പൊലീസ് ഹര്‍ജി നല്‍കിയത്.

ബിഎന്‍എസ് 483 സെക്ഷന്‍ 3 പ്രകാരമാണ് പൊലീസ് നടപടി. തെറ്റായ വിവരത്തിന്‍റെയോ വാദങ്ങളുടെയോ അടിസ്ഥാനത്തിലാണ് ജാമ്യം നല്‍കിയതെങ്കില്‍ അതേ കോടതിക്ക് തന്നെ വിധി തിരുത്താണ് അധികാരം നല്‍കുന്നതാണ് വകുപ്പ്. ജാമ്യം നല്‍കരുതെന്ന റിപ്പോര്‍ട്ടിന് വിരുദ്ധമായി പ്രോസിക്യൂട്ടര് വാദിച്ചത് മൂലമാണ് കോടതി ഉത്തരവുണ്ടായതെന്നും അത് കൊണ്ട് വിധി തിരുത്തണം എന്നുമാണ് പൊലീസിന്‍റെ ആവശ്യം.

ഇതേ കേസില് കക്ഷി ചേരണമെന്ന ഇഡിയുടെ ഹര്‍ജിയും കോടതി അനുവദിച്ചു. തുടര്‍ന്ന് കേസില് വിശദമായ വാദം കേള്‍ക്കാന്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. പന്ത്രണ്ടാം പ്രതി ലെനിന്‍ രാജിന്‍റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയാനിരുന്നതാണ്. എന്നാല്‍ ഈ കേസിലും തങ്ങളെ കേട്ട ശേഷം മാത്രമേ വിധി പറയാവൂ എന്ന് ഇഡി അഭിഭാഷകന് വാദിച്ചു. ഇതോടെ ഈ കേസിലെ വിധിയും കോടതി മാറ്റി വെച്ചു. ഹരീഷ് കുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് രാവിലെയാണ് ഇഡി ഹൈക്കോടതിയില്‍ അപ്പീല് ഫയല് ചെയ്തത്. ബംഗാള്‍ മോഡലില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കേസ് അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചതെന്ന് ഹര്‍ജിയില്‍ ഇഡി വാദിക്കുന്നു. സിപിഎം നേതാക്കള്‍ തന്നെ ഇതിനായി ഗൂഡാലോചന നടത്തി. പൊലീസ് റിപ്പോര്‍ട്ടിനെതിരെ വാദിച്ച പ്രോസിക്യൂട്ടറുടെ നടപടി സംശയാസ്പദമാണെന്നും ഈ സാഹചര്യത്തില്‍ ഹരീഷ് കുമാറിന്‍റെ ജാമ്യം റദ്ദാക്കണം എന്നുമാണ് ഇഡിയുടെ അപ്പീലിലെ വാദം.

You might also like

-