കാരുണ്യാ കട്ടിൽ പറത്തുമോ? ..200 കോടികുടിശിക കാരുണ്യ പ ദ്ധതിയിൽ നിന്നും സ്വകാര്യാ ആശുപത്രികൾ പിണവാങ്ങി

ചികിത്സ നൽകിയ ഇനത്തിൽ കഴിഞ്ഞ വർഷത്തെ 200 കോടി രൂപ കുടിശിക സ്വകാര്യാ ആശുപത്രികൾക്ക് നൽകാത്ത സാഹചര്യത്തിലാണ് ആശുപത്രികളുടെ പിന്മാറ്റം

0

കൊച്ചി: പാവപ്പെട്ടവർക്ക് ഏറെ ആശ്രമായിരുന്നു കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു. ചികിത്സ നൽകിയ ഇനത്തിൽ കഴിഞ്ഞ വർഷത്തെ 200 കോടി രൂപ കുടിശിക സ്വകാര്യാ ആശുപത്രികൾക്ക് നൽകാത്ത സാഹചര്യത്തിലാണ് ആശുപത്രികളുടെ പിന്മാറ്റം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം സൗജന്യ ചികിത്സ നൽകിയത് സംസ്ഥാനത്തെ 188 സ്വകാര്യ ആശുപത്രികളാണ്. ഇതിൽ പല ആശുപത്രികൾക്കും 3 മാസം മുതൽ 10 മാസം വരെയായി ഒരു പൈസ പോലും കാരുണ്യ പദ്ധതിയിൽ നിന്ന് ലഭിക്കുന്നില്ല. ഇത് ലഭിക്കാതെ പദ്ധതിയുമായി സഹകരിക്കേണ്ടതില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്മെൻ്റ് അസോസിയേഷൻ തീരുമാനിച്ചു.ഇതോടെ സംസ്ഥാനത്തെ 41 ലക്ഷം കുടുംബങ്ങൾക്ക് ലഭിച്ചിരുന്ന സൗജന്യ ചികിത്സാ സഹായം ഇല്ലാതാകും.

കാരുണ്യ പദ്ധതിക്ക് പകരം അടുത്ത മാസം ഒന്നുമുതൽ സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതിയുടെ വ്യവസ്ഥകളും സ്വകാര്യ ആശുപത്രികൾക്ക് ഇതുവരെ അംഗീകരിച്ചിട്ടില്ല . പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ പ്രഖ്യപിച്ച തുക ചികിത്സാ ചെലവുപോലും തികയില്ലന്നു സ്വകാര്യ മാനേജ്മെൻ്റ് അസോസിയേഷൻ പറയുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് പദ്ധതിയുടെ വിഹിതം അടയ്ക്കേണ്ടത്.അനുകൂലമായ നിലപാട് സർക്കാർ സ്വീകരിച്ചില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ പദ്ധതി പ്രകാരം ചികിത്സ നൽകില്ലെന്നാണ് സ്വകാര്യ ആശുപത്രികളുടെ നിലപാട്

21 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം തുകയിൽ 60 ശതമാനം കേന്ദ്ര സർക്കാർ അടയ്ക്കും. 20 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം തുക പൂർണ്ണമായും സംസ്ഥാനം അടയ്ക്കും. എന്നാൽ സംസ്ഥാന സർക്കാറിൻ്റെ വിഹിതം അടയ്ക്കാത്തതിനാൽ കേന്ദ്ര സർക്കാർ പ്രീമിയം അടയ്ക്കുന്നില്ലെന്നാണ് ഇൻഷുറൻസ് കമ്പനി പറയുന്നത്. അവർക്ക് ഈ ഇനത്തിൽ 300 കോടി രൂപ ലഭിക്കാനുണ്ട്.പദ്ധതിയിലേക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ തിരിഞ്ഞു നോക്കാതായതോടെ സംസ്ഥാനത്തെ സാദാരക്കാരായ പാവപ്പെട്ടവരുടെ ചികിത്സ സംബന്ധിച്ച ആശങ്ക ഉയരുകയാണ് .