മരിക്കുന്നതിന് മുൻപ് മരിച്ചെന്നു കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പ്രഖ്യപിച്ചയാളുടെ മരണം ആറുമണിക്കൂറിന് ശേഷം

ഇന്ന് രാവിലെപത്ത് മണിക്ക് കേന്ദ്ര സഹ മന്ത്രി വി മുരളീധരൻ നടത്തിയ വാർത്ത സമ്മേളനത്തിനിടയിലാണ് ചക്ക പറിക്കുന്നതിനിടയിൽ കാസർകോട് സ്വദേശിമരിച്ചതായി പറയുന്നത്

0

ഡൽഹി :ചക്ക പറിക്കുന്നതിനിടെ അപകടം സംഭവിച്ച് ചികിത്സയിലായിരുന്നയാൾ കൊവിഡ് ബാധിച്ച് മരിചെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ വാർത്താ സമ്മേളനത്തിനിടെ പറഞ്ഞയാളുടെ മരണം സംഭവിച്ചത് മന്ത്രിയുടെ പ്രഘ്യാപനം കഴിഞ്ഞ ആറുമണിക്കൂറിന് ശേഷം . ഇന്ന് രാവിലെപത്ത് മണിക്ക് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ നടത്തിയ വാർത്ത സമ്മേളനത്തിനിടയിലാണ് ചക്ക പറിക്കുന്നതിനിടയിൽ കാസർകോട് സ്വദേശിമരിച്ചതായി പറയുന്നത്

മന്ത്രി പരാമർശിച്ച സംഭവത്തിലെ രോഗി മന്ത്രിയുടെ വാർത്ത സമ്മേളനം നടക്കുമ്പോൾ മരിച്ചിരുന്നില്ല. വൈകീട്ടാണ് അദ്ദേഹം മരിച്ചത്. കാസർഗോഡ് കോടോം ബേളൂർ സ്വദേി റോബി തോമസാണ് (43) ചികിത്സയ്ക്കിടെ ഇന്ന് വൈകീട്ട് കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ അന്തരിച്ചത്.ചക്ക പറിക്കുന്നതിനിടെ അപകടമുണ്ടായി ആശുപത്രിയിലെത്തിയ റോബിയുടെ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. പിന്നീട് രോഗമുക്തി നേടിയെങ്കിലും ചക്ക വീണുണ്ടായ പരുക്ക് ഭേതമായിരുന്നില്ല. അപകടത്തിന്റെ ചികിത്സയ്ക്കിടെ ഇന്ന് വൈകീട്ടോടെയാണ് റോബി മരിച്ചത്.