അതിർത്തി സംഘർഷങ്ങൾക്ക് കാരണം ഇന്ത്യയുടെ പ്രകോപമെന്ന് ആവർത്തിച്ച് ചൈന

ചൈനീസ് പ്രദേശത്തെക്ക് ഇന്ത്യൻ സേന കടന്നുകയറി “ഉടമ്പടി ലംഘനവും ഏകപക്ഷീയമായ പ്രകോപനവും” നടത്തി

0

ബീജിംഗ് :ജൂണിൽ ഇരുരാജ്യങ്ങളുടെയും അതിർത്തികൾക്കിടയിലെ യഥാർത്ഥ നിയന്ത്രണ ലൈനിനടുത്ത് ചൈനീസ് അതിർത്തിയിൽ ഇന്ത്യൻ സേനയും തമ്മിൽ സംഘട്ടനമുണ്ടായി ഇതിന് കാരണം ഇന്ത്യയാണെന്ന് ആവർത്തിച്ചു ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് വു ക്വിയാൻ ആണ് ഇന്ത്യക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്

ചൈന-ഇന്ത്യൻ അതിർത്തി സംഘർഷം ആരംഭിച്ചത് ഏപ്രിൽ മാസത്തിൽ ഇന്ത്യൻ അതിർത്തിസേന റോഡ് നിർമ്മിക്കുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ വർധിപ്പിച്ചതോടെയാണ് പ്രശ്ങ്ങൾ ആരംഭിക്കുന്നത് ചൈനീസ് പ്രദേശത്തെക്ക് ഇന്ത്യൻ സേന കടന്നുകയറി “ഉടമ്പടി ലംഘനവും ഏകപക്ഷീയമായ പ്രകോപനവും” നടത്തി .ഇതിന് കനത്ത തിരിച്ചടി നൽകി ചൈനീസ് പ്രതിരോധ മന്ത്രാലയം വക്താവ് വു ക്വിയാൻ പറഞ്ഞു

ജൂൺ 15 ന് വൈകുന്നേരം ഇന്ത്യൻ അതിർത്തി സേന “ഇരുപക്ഷവും അംഗീകരിച്ച സമവായത്തെ പരസ്യമായി ലംഘിക്കുകയും ചൈനയെ ബോധപൂർവ്വം പ്രകോപിപ്പിക്കുന്നതിനായി യഥാർത്ഥ നിയന്ത്രണ രേഖ (ചൈന-ഇന്ത്യ യഥാർത്ഥ നിയന്ത്രണ രേഖ) മറികടക്കുകയും ചെയ്തു” എന്ന് വു ക്വിയാൻപറഞ്ഞു . ചൈനീസ് ഉദ്യോഗസ്ഥരും പട്ടാളക്കാരും ചർച്ച നടത്തിയപ്പോൾ അവരെ “ഇന്ത്യൻ സേന പെട്ടെന്ന് ആക്രമിച്ചു.”20 സൈനികഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിന് ചൈന ഉത്തരവാദികളാണെന്നും ഇന്ത്യ പ്രഖ്യാപിച്ചു.

ചൈന-ഇന്ത്യൻ അതിർത്തി പോരാട്ട ത്തിന് ചൈന ഉത്തരവധിയല്ല , ചൈനീസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ പറഞ്ഞു , സംഭവം വളരെ വ്യക്തമാണെന്നും ഇന്ത്യയുടെ അതിക്രമം കാരണം . ജൂൺ 22 മുതൽ 23 വരെ ഇരുരാജ്യങ്ങളും രണ്ടാം ഘട്ട സൈനിക തലത്തിലുള്ള ചർച്ചകൾ നടത്തിയെന്നും അതിർത്തിയിലെ പ്രശനങ്ങളെ തണുപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നും അതിർത്തി പ്രദേശത്ത് സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഷാവോ ലിജിയാൻ പറഞ്ഞിരുന്നു .
ചൈനയുടെ വാദത്തെ യുറോപ്പിൻ മാധ്യമമാണ് തള്ളി അമേരിക്കൻ രഹസ്യാന്വേഷണ എജെൻസികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ ഇന്ത്യയുടെ ഭാഗത്തുനിന്നും കടന്നുകയറ്റവും പ്രകോപനവും ഉണ്ടായിട്ടില്ലെന്നാണ് .