കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചു

സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയിലാണ് രാജി പ്രഖ്യാപനം നടത്തിയത്

0

കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ രാജി വെച്ചു. വിധാൻ സഭയിൽ നടന്ന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയിലാണ് രാജി പ്രഖ്യാപനം നടത്തിയത്. ഉച്ചയ്‌ക്ക് ശേഷം ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്‍റെ രണ്ട് വർഷത്തെ പ്രോഗ്രസ് കാർഡ് പ്രസിദ്ധീകരിച്ച ചടങ്ങിനൊടുവിൽ യെദിയൂരപ്പ രാജി പ്രഖ്യാപിക്കുകയായിരുന്നു.

ബിജെപിക്ക് വേണ്ടി സമ്മർപ്പിച്ച ജീവിതമാണ് തന്‍റേത്.നേരിട്ടത് വലിയ അഗ്നിപരീക്ഷകളാണ്. സ്ഥാനമാനങ്ങആഗ്രഹിച്ചിട്ടില്ലെന്നുംപാർട്ടിയാണ് തനിക്ക് വലുത് എന്നും അദ്ദേഹം പറഞ്ഞു. വാജ്പേയി മുതൽ നരേന്ദ്രമോദി വരെയുള്ളവരുടെ ആശീർവാദം ലഭിച്ച നേതാവാണ് താൻ. പാർട്ടിയിലെ മുതിർന്ന പദവിയൊക്കെ ഇതിനകം ലഭിച്ചു.

-

You might also like

-