തന്റെ പേര് സ്വർണ കള്ളക്കടത്ത് കേസിലേക്ക് വലിച്ചിഴക്കുന്നു കാരാട്ട് റസാഖ്

സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ലെന്നും കാരാട്ട് റസാക്ക് പ്രതികരിച്ചു. അന്വേഷണ ഏജൻസികൾ തന്നെല ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല.

0

കോഴിക്കോട്: സ്വർണ കള്ളക്കടത്ത് കേസിലേക്ക് തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കൊടുവള്ളി എംഎൽഎ കാരാട്ട് റസാഖ്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ലെന്നും റമീസിനേയോ മറ്റ് പ്രതികളേയോ അറിയില്ലെന്നും കാരാട്ട് റസാക്ക് പ്രതികരിച്ചു. അന്വേഷണ ഏജൻസികൾ തന്നെല ഇതുവരേയും ബന്ധപ്പെട്ടിട്ടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണ്. ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ പേര് പറഞ്ഞത് പ്രതികളല്ല പ്രതിയുടെ ഭാര്യയാണ്. മൊഴി വിശ്വസനീയമല്ല. പുറത്ത് നിൽക്കുന്നവരെ സ്വാധീനിക്കാൻ ശ്രമം നടക്കുന്നുവെന്നും എംഎൽഎ ആരോപിച്ചു.പ്രത്യേക അജണ്ടവെച്ചുള്ള അന്വേഷണം പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

You might also like

-