മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ ഫേസ് ബുക്ക് പോസ്റ്റുമായി കെ സുരേന്ദ്രൻ “മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യൻ”

ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും.

0

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപ ഫേസ് ബുക്ക് പോസ്റ്റുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഓഖി, രണ്ട് പ്രളയങ്ങള്‍, പ്രവാസികളെ തിരിച്ചെത്തിക്കല്‍, കോവിഡ് പ്രതിസന്ധി സമയങ്ങളില്‍ പിണറായി വിജയന്‍ രാഷ്ട്രീയം കളിച്ചെന്നും ഈ സമയങ്ങളിലെല്ലാം മോദിയുടെ ജനപിന്തുണ വര്‍ധിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മിസ്റ്റര്‍ പിണറായി വിജയന്‍ പൊതുജനം കഴുതയാണെന്ന് കരുതുന്ന നിങ്ങള്‍ക്കാണ് ആ പേരിന് ഏറ്റവും യോഗ്യതയെന്നും സുരേന്ദ്രന്‍ കുറിപ്പില്‍ പറയുന്നു. ഈ കാലവും കടന്നുപോകും മോദിയോടൊപ്പം നന്മയോടൊപ്പം. മനോരോഗികള്‍ വീണ്ടും വീണ്ടും കരഞ്ഞു കരഞ്ഞു തളരും. എന്ന് പറഞ്ഞാണ് കെ. സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

May be an image of 1 person