നെടുങ്കണ്ടം കസ്റ്റഡി മരണം:മരണത്തിലേക്കും നയിച്ച സാഹചര്യം  ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷാൻ പരിശോധിക്കും 

നാല് കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിക്കുക എന്നതാണ് ആദ്യത്തെ പരിഗണനാ വിഷയം.

0

കൊച്ചി :നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ജസ്റ്റിസ് കെ നാരായണക്കുറുപ്പ് കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചു. ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.   കമ്മീഷന്‍റെ പരിഗണനാ വിഷയങ്ങള്‍ മന്ത്രിസഭ തീരുമാനിച്ചു. നാല് കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. രാജ് കുമാറിന്റെ അറസ്റ്റിലേക്കും കസ്റ്റഡിയിലേക്കും പിന്നെ മരണത്തിലേക്കും നയിച്ച സാഹചര്യങ്ങളും വസ്തുതകളും പരിശോധിക്കുക എന്നതാണ് ആദ്യത്തെ പരിഗണനാ വിഷയം.

സംഭവത്തില്‍ കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ്ഇനിയും മുണ്ടായേക്കും  രാജ്കുമാറിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ നെടുങ്കണ്ടം എസ്.ഐ സാബുവിനെ ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. രാജ്കുമാര്‍ പ്രതിയായ തട്ടിപ്പുകേസിലെ കൂട്ടുപ്രതികളായ മഞ്ജുവിനെയും ശാലിനിയെയും മര്‍ദ്ദിച്ചെന്ന വെളിപ്പെടുത്തലില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഇന്ന് ചോദ്യം ചെയ്തേക്കും. സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ഉത്തരവാദിത്തപ്പെട്ട ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും മറ്റ് ഉദ്യോഗസ്ഥർക്കും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടോ, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എന്തെല്ലാം മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് പരിശോധിച്ച് ശുപാർശ സമർപ്പിക്കുക എന്നിവയ്ക്കൊപ്പം സാന്ദർഭികമായി ഉയർന്ന് വരുന്ന മറ്റ് വിഷയങ്ങളും പരിശോധിക്കാനുള്ള ചുമതലയും കമ്മീഷന് നല്‍കിയിട്ടുണ്ട്. ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം.

You might also like

-