നടി ആക്രമിക്കപ്പെട്ട കേസിൽ പുനർവിചാരണ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്

ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിക്കുന്നത്. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്

0

കൊച്ചി | നടി ആക്രമിക്കപ്പെട്ട കേസിൽ പുനർവിചാരണ ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന് . വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയാണ് ഇന്ന് വിധി പറയുക. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിക്കുന്നത്. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.

സാക്ഷികളെ വീണ്ടും വിസ്താരിക്കുന്നതിന് മതിയായ കാരണംവേണമെന്നും .വീണ്ടും വിചാരണ ആവശ്യപ്പെടുന്നത് കേസ് ആട്ടി മറിക്കാനാണോ എന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിണ് താക്കിത് നൽകിയിരുന്നു
.അന്വേസ്‌നേഹന ഉദ്യാഗസ്ഥനെ മാത്രം വിസ്ഥരിക്കാനിരിക്കെ മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു. പ്രോസിക്യൂഷൻ കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പുതിയ നീക്കമെന്ന ചോദ്യവും ഹർജി പരിഗണിക്കവെ കോടതിയുയർത്തിയിരുന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപ് നൽകിയ മുൻ‌കൂർ ജാമ്യ ഹർജി നാളെ ഹൈക്കോടതി പരിഗണിക്കും

-

You might also like

-