തത്കാലം  എങ്ങോട്ടുമില്ല  സ്വത്രമായി നിലകൊള്ളും  ജോസ് കെ മാണി 

കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു മുന്നണിയിലും ചേരാത്ത സാഹചര്യത്തിൽ ഇടതു മുന്നണി പ്രവേശനത്തെ എതിർക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി,

0

കോട്ടയം :ഒരു മുന്നണിയിലേക്കുമില്ലെന്നു വ്യക്തമാക്കി ജോസ് കെ. മാണി. സ്വതന്ത്രമായി നിൽക്കാനാണ് തീരുമാനമെടുത്തത്. ഇപ്പോഴും ആ നിലപാടിൽ തുടരുകയാണ്. കേരള കോണ്‍ഗ്രസ് ഇപ്പോള്‍ ഒരു മുന്നണിയിലും ചേരാത്ത സാഹചര്യത്തിൽ ഇടതു മുന്നണി പ്രവേശനത്തെ എതിർക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യമില്ലെന്നും ജോസ് കെ. മാണി വ്യക്തമാക്കി,മറ്റ് പാർട്ടികൾക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. അതിനെ മാനിക്കുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ സർക്കാരും വിവിധ മേഖലകളും ഒന്നിച്ച് പ്രവർത്തിച്ചു. വീഴ്ചകൾ ചൂണ്ടിക്കാട്ടിയപ്പോൾ അത് തിരുത്താൻ സർക്കാർ തയ്യാറായിട്ടുണ്ടെന്നും ജോസ് കെ മാണി വ്യക്തമാക്കി.ഞങ്ങൾ ഇപ്പോഴും യുപിഎയുടെ ഭാഗമാണ്. യു.ഡി.എഫിൽ നിന്നാണ് പുറത്തായത്. ഇതിന് മുൻപ് കേരള കോൺഗ്രസ് യു.ഡി.എഫ് വിട്ടപ്പോഴും യു.പി.എയുടെ ഭാഗമായിരുന്നു. എതിര്‍പ്പിനുള്ള കാരണം കാനത്തിനോടുതന്നെ ചോദിക്കണം. അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് അറിയാഞ്ഞിട്ടല്ല ഈ എതിര്‍പ്പെന്നും ജോസ് കെ. മാണി മാധ്യമങ്ങളോടു പറഞ്ഞു.

You might also like

-