ബൈഡന്‍റ് പ്രസ് സെക്രട്ടറിയായി ജാൻ സാകി നിയമിതയായി

ബൈഡന്‍റെ പ്രസ് ടീമിനെ നയിക്കുക കേറ്റ് ബെഡിംഗ് ഫീൽഡാണ്. ബൈഡന്‍റെ തെരഞ്ഞെടുപ്പ് കമ്മ്യൂണിക്കേഷൻ മാനേജരുമായിരുന്നു കേറ്റ്

0

വാഷിംഗ്ടൺ ‍‍ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ജൊ ബൈഡന്‍റെ പുതിയ പ്രസ് സെക്രട്ടറിയായി ജാൻ സാകി നിയമിതയായി. നവംബർ 29 നു പ്രഖ്യാപിച്ച കമ്മ്യൂണിക്കേഷൻ ടീമിലെ സീനിയർ അംഗവും ഡമോക്രാറ്റിക് സ്പോക്ക് പേഴ്സനുമായിരുന്നു ജാൻ സാകി.

അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഉയർന്ന റാങ്കിലുള്ള ഏഴു സ്ത്രീകൾ ഉൾപ്പെടുന്ന കമ്മ്യൂണിക്കേഷൻ ടീമിനെ പുതിയ ഭരണകൂടം പ്രഖ്യാപിച്ചത്. ഒബാമ – ബൈഡൻ ഭരണത്തിൽ അമേരിക്കൻ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും സഹപ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിനും മുൻകൈ എടുത്ത ബൈഡനുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ താൻ അഭിമാനിക്കുന്നതായി പ്രസ് സെക്രട്ടറിയായി നിയമിതയായ വിവരം അറിഞ്ഞതിനു ശേഷം ഞായറാഴ്ച വൈകിട്ട് ജാൻ ട്വിറ്ററിൽ കുറിച്ചു.

ബൈഡന്‍റെ പ്രസ് ടീമിനെ നയിക്കുക കേറ്റ് ബെഡിംഗ് ഫീൽഡാണ്. ബൈഡന്‍റെ തെരഞ്ഞെടുപ്പ് കമ്മ്യൂണിക്കേഷൻ മാനേജരുമായിരുന്നു കേറ്റ്. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസുമായി പ്രവർത്തിക്കുവാൻ കഴിഞ്ഞുവെന്നതും നേട്ടമായി കാണുന്നുവെന്ന് കേറ്റ് പറഞ്ഞു. ഇവരെ കൂടാതെ മൂന്നു വനിതളേയും കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.