കേരളത്തിൽ കോവിഡ് വാക്സിൻ നിർമ്മാണത്തിന് വിദഗ്ധ സമതി ,ആദ്യ ഘട്ടത്തിൽ വാക്സിൻ 

നിപ, ചിക്കുൻ​ഗുനിയ എന്നിങ്ങനെയുള്ള രോ​ഗങ്ങൾ പടർന്നുപിടിച്ച സംസ്ഥാനമാണ് കേരളം എന്നിരിക്കെ നമ്മുടെ സ്വന്തം നിലയ്ക്ക് വാക്സിനുകളുടെ ​ഗവേഷണവും നിർമാണവും നടത്താനുള്ള ശ്രമങ്ങൾ ഭാവിയിലേക്കുള്ള കരുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

0

തിരുവനന്തപുരം : കേരളത്തിൽ ആദ്യ ഘട്ടത്തിൽ കൊവിഡ് വാക്സിൻ നൽകാനായേക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിൻ നിർമാണത്തിനായി വിദ​ഗ്ധ സമിതി രൂപീകരിക്കുമെന്നും മുഖ്യമന്തി പറഞ്ഞു.നിപ, ചിക്കുൻ​ഗുനിയ എന്നിങ്ങനെയുള്ള രോ​ഗങ്ങൾ പടർന്നുപിടിച്ച സംസ്ഥാനമാണ് കേരളം എന്നിരിക്കെ നമ്മുടെ സ്വന്തം നിലയ്ക്ക് വാക്സിനുകളുടെ ​ഗവേഷണവും നിർമാണവും നടത്താനുള്ള ശ്രമങ്ങൾ ഭാവിയിലേക്കുള്ള കരുതലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടുത്തിടെ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തി വാക്സിൻ നിർമാണത്തിന്റെ സാധ്യതകൾ പഠിക്കുന്നതിനായി സർക്കാർ ഒരു കമ്മിറ്റിയെ നിയോ​ഗിച്ചിട്ടുണ്ട്. പ്രശസ്ത വൈറോളജിസ്റ്റും, വെല്ലൂർ മെഡിക്കൽ കോളജിലെ പ്രൊഫസറുമായിരുന്ന ഡോ.ജേക്കബ് ജോണാണ് ഈ വിദ​ഗ്ധ സമിതിയുടെ അധ്യക്ഷൻ.

ലോകത്തിന്റെ പലഭാ​ഗങ്ങളിലായി നടന്നുവരുന്ന വാക്സിൻ പരീക്ഷണങ്ങൾ ശുഭസൂചന നൽകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ വർഷം അവസാനത്തോടെ ചില വാക്സിനുകൾക്ക് അം​ഗീകാരം ലഭിക്കുകയും, പരിമിതമായ അളവിൽ വിതരണം ചെയ്യുമെന്നുമാണ് റിപ്പോർട്ട്. ആദ്യ ഘട്ടത്തിൽ ആരോ​ഗ്യ പ്രവർത്തകർക്കും, പിന്നാലെ മറ്റുള്ളവർക്കും ലഭ്യമാക്കാനാണ് കേന്ദ്ര സർക്കാർ നിർദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-