സർക്കാരിനെ പരിഹസിച്ചു “മൂർച്ച കൂടിയാൽ പ്രശ്നമാവുമോ ?എന്നറിയില്ല101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും ഉണ്ടാക്കു

101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും താൻ ഉണ്ടാക്കും. മൂർച്ച കൂടിയാൽ പ്രശ്നമാകുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിയ്ക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

0

പാലക്കാട്: സംസ്ഥാന സർക്കാരിനെതിരെ പരിഹാസവുമായി ഡിജിപി ജേക്കബ് തോമസ്. മെറ്റൽ ഇൻസ്ട്രീസ്, വിജിലൻസ് ഡയറക്ടർ പദവിയ്ക്ക് തുല്യമായി ഉയർത്തിയെന്ന് അദ്ദേഹം പറഞ്ഞു. 101 വെട്ട് വെട്ടാനുള്ള അരിവാളും കത്തിയും താൻ ഉണ്ടാക്കും. മൂർച്ച കൂടിയാൽ പ്രശ്നമാകുമോ എന്നറിയില്ല. സർക്കാർ നിർദ്ദേശിയ്ക്കുന്നത് വരെ തുടരുമെന്നും ജേക്കബ് തോമസ് പറഞ്ഞു.

ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായിയായി ചുമതലയേറ്റ ശേഷം പ്രതികരിക്കുകയായിരുന്നു ജേക്കബ് തോമസ്. വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പകപോക്കലാണെന്ന് നേരത്തെ തന്നെ ജേക്കബ് തോമസ് ആരോപിച്ചിരുന്നു. താന്‍ വിജിലന്‍സില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കേസില്‍ അകപ്പെട്ട് പുറത്ത്‌പോയ ആളാണ് വ്യവസായ മന്ത്രിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.പകപോക്കലിന്റെ ഭാഗമായി സർവീസിൽ നിന്ന് മാറ്റി നിർത്തിയ ജോക്കബ് തോമസിനെ ജേക്കബ് തോമസിനെ അടിയന്തിരമായി സര്‍വീസില്‍ തിരിച്ചെടുക്കണമെന്നുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എംഡിയായി അദ്ദേഹത്തെ നിയമിച്ചത്

You might also like

-