ജമ്മുവിൽ വൻ ചാവേർ ആക്രമണം സൈന്യം പരിചയപ്പെടുത്തി

സുരക്ഷാ സേനയുടെ വെടിവയ്പ്പിനിടെ കാറിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകനാണെന്നാണ് സംശയിക്കുന്നത്

0

ശ്രീനഗർ: പുല്‍വാമ സമാനമായ ഭീകര ആക്രമണത്തിന് ലക്ഷ്യം വച്ചെത്തിയ തീവ്വ്രവാദികളുടെ ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന. ജമ്മുവിലെ അവിഗുണ്ട് രാജ്പോര മേഖലയിാണ് വൻ സ്ഫോടനത്തിനുള്ള ഭീകരുടെ ശ്രമം സൈന്യവും പൊലീസും ഇന്ത്യൻ കരസേനയുടെ ബോംബ് സ്ക്വാഡും ചേര്‍ന്ന് പരാജയപ്പെടുത്തിയത്. വാഹനത്തിനുള്ളിൽ സ്ഫോടക വസ്തുക്കളുമായി ഭീകരരെത്തുന്നുവെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.ഭീകരർ സഞ്ചരിച്ച വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു സാൻട്രോ കാർ ചെക്ക്‌പോയിന്റില്‍ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചു. ഇതിനെ തുടർന്ന് സുരക്ഷാ സേനക്ക് വെടിയുതിർക്കേണ്ടതായും വന്നു.

സുരക്ഷാ സേനയുടെ വെടിവയ്പ്പിനിടെ കാറിന്‍റെ ഡ്രൈവർ ഓടി രക്ഷപ്പെട്ടിരുന്നു. ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവർത്തകനാണെന്നാണ് സംശയിക്കുന്നത്.ഉഗ്ര സ്ഫോടന ശേഷിയുള്ള 20 കിലോയിലധികം സ്‌ഫോടക വസ്തുക്കളാണ് (ഐ.ഇ.ഡി) കാറിൽ നിന്നും കണ്ടെടുത്തത്. ഇതിനിടെ ദേശീയ സുരക്ഷാ സേന (NIA) അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. കാറിനുള്ളിൽ ഒരു ഡ്രമ്മിൽ നിറച്ച നിലയിലായിരുന്നു സ്ഫോടക വസ്തുക്കൾ. തുടർന്ന് സമീപവാസികളെ ഒഴിപ്പിച്ച ശേഷം ബോംബ് സ്വക്വാഡ് അതീവ ശ്രദ്ധയോടെ ഇവ നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.2109 ഫെബ്രുവരി 14ന് സൈനികർ സഞ്ചരിച്ചിരുന്ന വാഹനം ലക്ഷ്യം വച്ച് ഭീകരർ നടത്തിയ ആക്രമണത്തിൽ നാൽപ്പത് സൈനികര്‍ക്ക് ജീവൻ നഷ്ടമായിരുന്നു. സമാനമായ ആക്രമണം തന്നെയായിരുന്നു ഇത്തവണയും ഭീകരരുടെ ലക്ഷ്യമെന്നാണ് കരുതപ്പെടുന്നത്.