അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാദ്ധ്യത

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.

0

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്‌ക്ക് സാദ്ധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ ലഭിക്കുമെങ്കിലും ജില്ലകളിൽ മഴ മുന്നറിയിപ്പില്ല.വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലുമാകും മഴ കൂടുതലായി ലഭിക്കുക. മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബുധനാഴ്ച മുതൽ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. മഴയ്‌ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ ബുധനാഴ്ച ആലപ്പുഴ, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. വെള്ളിയാഴ്ച കാസർകോട് ഒഴിയെ ബാക്കിയെല്ലാ ജില്ലകളിലും യെല്ലോ അലർട്ട് ആണ്.

സംസ്ഥാനത്ത് നാളെ മുതല്‍ വെള്ളിയാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഈ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ച ജില്ലകള്‍ നാളെ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌. വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌. വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍.

You might also like

-