പ്രവാസികള്‍ ഇന്ന് മുതല്‍ സംസ്ഥാനത്തേക്ക് മടങ്ങി എത്തും

ദുബായില്‍ നിന്നും പ്രവാസികളുമായി എത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് രാത്രി 10. 30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക

0

കൊച്ചി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികള്‍ ഇന്ന് മുതല്‍ തിരികെയെത്തിത്തുടങ്ങും. പ്രവാസികളുടെ ആദ്യ സംഘം ഇന്ന് മുതല്‍ നെടുമ്പാശ്ശേരിയിലും കരിപ്പൂരിലും എത്തും.എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് രാത്രി 10. 30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ നിന്നുമാണ് ഇന്ന് പ്രവാസികള്‍ എത്തുന്നത്. അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കും, ദുബായില്‍ നിന്നും കരിപ്പൂരിലേക്കും രാത്രി പ്രവാസികളുമായി വിമാനങ്ങള്‍ എത്തും.

നെടുമ്പാശ്ശേരിയില്‍ 179 പ്രവാസികളും കരിപ്പൂരില്‍ 189 പ്രവാസികളുമാണ് എത്തുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ഹോട്ടല്‍ സൗകര്യം വേണ്ടവര്‍ക്ക് പണം ഈടാക്കി അത് നല്‍കും. മറ്റുള്ളവര്‍ക്കുള്ള നിരീക്ഷണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

ദുബായില്‍ നിന്നും പ്രവാസികളുമായി എത്തുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനം ഇന്ന് രാത്രി 10. 30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുക. കോഴിക്കോട് ജില്ലയുള്‍പ്പെടെ ഒന്‍പത് ജില്ലകളിലെ യാത്രക്കാര്‍ വിമാനത്തില്‍ ഉണ്ടാകും. അബുദാബിയില്‍ നിന്നും പ്രവാസികളുമായി വരുന്ന വിമാനം രാത്രി 9.40 നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുക.

You might also like

-