ഇന്ത്യൻ സൈനികനെ ഭീകരർ വീട്ടിലെത്തി വെടിവെച്ച് കൊന്നു

സൈനികന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഭീകരർ സൈനികനെ വധിച്ചത്.മൊഹദ് റഫീഖ് യാടൂ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്.

0

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരർ സൈനികനെ വെടിവെച്ച് കൊന്നു. ശനിയാഴ്ച ബാരാമുള്ളയിലെ സോപോറിലാണ് സംഭവം. സൈനികന്റെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ഭീകരർ സൈനികനെ വധിച്ചത്.മൊഹദ് റഫീഖ് യാടൂ എന്ന സൈനികനാണ് കൊല്ലപ്പെട്ടത്. ലീവിന് വീട്ടിലെത്തിയതായിരുന്നു അദ്ദേഹം. വാർപോറയിലെ വീട്ടിൽ വെച്ചാണ് സൈനികനെ വധിച്ചത്.

ശനിയാഴ്ച 5.25നാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യാട്ടു മരിച്ചത്. അതേസമയം യാട്ടുവിനെ വധിച്ച ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല.

You might also like

-