ഇന്ത്യലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്ത് ..ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം

ചരിത്രത്തിലാദ്യം എന്ന നേട്ടത്തോടെ ഒരു രാജ്യത്തിൻ്റെ ചാന്ദ്ര ദൗത്യവും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയത്. കൊവിഡ്കാല പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നാല് വർഷത്തെ പ്രയത്നത്തിലാണ് ഐഎസ്ആർഒ ചന്ദ്രയാൻ 3 പേടകം നിർമ്മിച്ചത്. ആയിരം എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ചന്ദ്രയാൻ 3ന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു. നേതൃനിരയിലെ പ്രധാനികൾ ഇവരാണ്.

0

ബംഗ്ലൂരു| ഇന്ത്യലോക ബഹിരാകാശ നേട്ടങ്ങളുടെ തലപ്പത്തേയ്ക്ക്
ഇന്ത്യയെ ഉയർത്തി ചന്ദ്രയാൻ മൂന്ന് ദൗത്യം പൂർണ്ണ വിജയം. ഐഎസ്ആർഒ പ്രതീക്ഷിച്ച കൃത്യ സമയത്ത് ഇന്ത്യയുടെ ചാന്ദ്ര പേടകം ചന്ദ്രോപരിതലം തൊട്ടു. 140 കോടി ജനതയുടെ പ്രതീക്ഷകളുമായി ഇന്ത്യൻ ലാൻഡർ ചന്ദ്രനെ തൊട്ടത് ഐ എസ് ആർ ഓ സ്ഥിരീകരിച്ചതോടെ രാജ്യം ആഘോഷത്തിൽ മുങ്ങി.ചരിത്രത്തിലാദ്യം എന്ന നേട്ടത്തോടെ ഒരു രാജ്യത്തിൻ്റെ ചാന്ദ്ര ദൗത്യവും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കിയത്. കൊവിഡ്കാല പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ട് നാല് വർഷത്തെ പ്രയത്നത്തിലാണ് ഐഎസ്ആർഒ ചന്ദ്രയാൻ 3 പേടകം നിർമ്മിച്ചത്. ആയിരം എഞ്ചിനീയർമാരും ശാസ്ത്രജ്ഞരും ചന്ദ്രയാൻ 3ന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു. നേതൃനിരയിലെ പ്രധാനികൾ ഇവരാണ്.

അണുവിട പിഴക്കാതെ ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിൽ ലാൻഡർ ചന്ദ്രനെ തൊട്ടു. നാല് ഘട്ട ലാൻഡിംഗ് പ്രക്രിയ കൃത്യമായിരുന്നു. റഫ് ബ്രേക്കിംങ്ങിലൂടെ സെക്കൻഡിൽ 1.68 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയായിരുന്ന പേടകത്തിന്റെ വേഗം സെക്കൻഡിൽ മുന്നൂറ്റിയെഴുപത് മീറ്റർ എന്ന അവസ്ഥയിലെത്തി. ഈ സമയത്ത് ചന്ദ്രോപരിതലത്തിൽ നിന്ന് ഏഴു കിലോമീറ്ററിന് അടുത്ത ഉയരത്തിലായിരുന്നു ലാൻഡർ. ആൾട്ടിട്ട്യൂഡ് ഹോൾഡിങ്ങ് ഘട്ടവും കൃത്യം. മെല്ലെ ചെരിഞ്ഞ് വീണ്ടും വേഗം കുറയ്ക്കുന്ന ഫൈൻ ബ്രേക്കിങ്ങിലേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 800 മീറ്റർ ഉയരത്തിൽ വച്ച് ഫൈൻ ബ്രേക്കിംഗ് അവസാനിക്കുമ്പോൾ പേടകം നിശ്ചയിച്ച ലാൻഡിങ്ങ് സ്ഥാനത്തിന് തൊട്ടുമുകളിലെത്തിയിരുന്നു. പന്ത്രണ്ട് സെക്കൻഡ് അതിന് മുകളിൽ നിന്ന ശേഷം താഴേക്ക്. ലാൻഡിങ്ങ് സ്ഥാനത്തിന് 150 മീറ്റർ ഉയരത്തിലെത്തി വീണ്ടും അൽപ്പനേരം കാത്തു നിന്നു. സെൻസറുകളും ക്യാമറയിലെ ചിത്രങ്ങളും ലാൻഡിംഗിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതോടെ അടുത്ത ഘട്ടത്തിലേക്കെത്തി. അൽപ്പം മാറി അനുയോജ്യമായ സ്ഥാനം കണ്ടെത്തി. രാജ്യം ചങ്കിടിപ്പോടെ നോക്കി നിൽക്കെ ലാൻഡർ താഴേക്ക്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇന്ത്യൻ കാൽവയ്പ്പ്.

ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ് വ‍ര്‍ക്കിലെ മിഷൻ ഓപ്പറേഷൻസ് കോപ്ലക്സ് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം. ചന്ദ്രയാൻ രണ്ട് ഓർബിറ്റർ വഴിയാണ് ഭൂമിയിൽ നിന്നുള്ള സിഗ്നലുകൾ ലാൻഡറിലേക്ക് എത്തുന്നത്.

You might also like

-