പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു

നേരത്തെ, ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ഹാജരാകുന്ന ഐജി ലക്ഷ്മൺ, ഒടുവിൽ വ്യാജ മെഡിക്കൽ സ‍ർട്ടിഫിക്കറ്റെന്ന സംശയമടക്കം അന്വേഷണ സംഘം ഉയർ‍ത്തിയതോടെയാണ് ചോദ്യംചെയ്യലിനെത്തിയത്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ, വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് ഐജി ചികിത്സക്ക് പോയിരുന്നത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് പിന്നാലെ അന്വേഷണ സംഘം ആരോപിച്ചു. മെഡിക്കൽ രേഖയിലടക്കം സംശയം പ്രകടിപ്പിച്ച് അന്വേഷണ സംഘം രംഗത്തെത്തിയതോടെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഐജി തയ്യാറായത്.

0

കൊച്ചി| മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മണിനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യമുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ജാമ്യം റദ്ദാക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കോടികളുടെ സാമ്പത്തിക തട്ടിപ്പിന്‍റെ മുഖ്യ ആസൂത്രകനാണ് ഐജി ലക്ഷ്മൺ എന്നും ഗൂഢാലോചനയിലും ഐജി പങ്കാളിയാണെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

മോൻസൻ കേസ് ആദ്യം വന്നപ്പോൾ ലക്ഷ്മണിനെ സസ്പെൻഡ് ചെയ്തെങ്കിലും ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിരുന്നില്ല. എന്നാൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പ്രതിയാക്കിയതിന് പിന്നാലെയാണ് ഐജി ലക്ഷ്ണമണിനെയും പ്രതിയാക്കിയത്. എന്നാൽ മോൻസനുമായി ബന്ധമുണ്ടായിരുന്ന മുൻ പൊലീസ് മേധാവിക്കെതിരെ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ഹൈക്കോടതിയാണ് നേരത്തെ ലക്ഷ്മണിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ ജാമ്യത്തില്‍ വിടണമെന്ന് ക്രൈം ബ്രാഞ്ചിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു.ഇന്ന് രാവിലെ 11.30ഓടെയാണ് ലക്ഷ്മണ്‍ ചോദ്യം ചെയ്യലിനായി കളമശ്ശേരിയിലെ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിയത്. മുമ്പ് രണ്ടു പ്രാവശ്യം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടും ലക്ഷ്മണ്‍ ഹാജരായിരുന്നില്ല.നേരത്തെ, ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോൾ ആരോഗ്യ പ്രശ്നം ചൂണ്ടികാട്ടി ഹാജരാകുന്ന ഐജി ലക്ഷ്മൺ, ഒടുവിൽ വ്യാജ മെഡിക്കൽ സ‍ർട്ടിഫിക്കറ്റെന്ന സംശയമടക്കം അന്വേഷണ സംഘം ഉയർ‍ത്തിയതോടെയാണ് ചോദ്യംചെയ്യലിനെത്തിയത്. തിരുവനന്തപുരത്ത് മികച്ച ആയുർവേദ ആശുപത്രി ഉണ്ടായിരിക്കെ, വെള്ളായണിയിലെ ഡിസ്‌പെൻസറിയിലാണ് ഐജി ചികിത്സക്ക് പോയിരുന്നത്. ഐപിഎസ് പദവി ദുരുപയോഗം ചെയ്ത് വ്യാജ മെഡിക്കൽ രേഖ ഉണ്ടാക്കിയെന്ന് പിന്നാലെ അന്വേഷണ സംഘം ആരോപിച്ചു. മെഡിക്കൽ രേഖയിലടക്കം സംശയം പ്രകടിപ്പിച്ച് അന്വേഷണ സംഘം രംഗത്തെത്തിയതോടെയാണ് ചോദ്യം ചെയ്യലുമായി സഹകരിക്കാൻ ഐജി തയ്യാറായത്.

You might also like

-