വാക്‌സിനേഷനിൽ ഇന്ത്യ ചരിത്രനേട്ടത്തിലേക്ക്. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും

74 ശതമാനം പേർക്ക് ആദ്യ ഡോസും, 31 ശതമാനം പേർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു കഴിഞ്ഞു. വാക്‌സിനേഷൻ നൂറുകോടി കടക്കുന്ന അവസരത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്

0

ഡൽഹി :വാക്‌സിനേഷനിൽ ഇന്ത്യ ചരിത്രനേട്ടത്തിലേക്ക്. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്‌സിൻ ഡോസ് ഇന്ന് 100 കോടി കടക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്നലെ വരെ 99.70 കോടി ഡോസ് വാക്‌സിനാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്. ആദ്യ ഡോസും രണ്ടാമത്തെ ഡോസും ഉൾപ്പെടെയാണിത്. 74 ശതമാനം പേർക്ക് ആദ്യ ഡോസും, 31 ശതമാനം പേർ പൂർണമായും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചു കഴിഞ്ഞു. വാക്‌സിനേഷൻ നൂറുകോടി കടക്കുന്ന അവസരത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുന്നത് ഉൾപ്പെടെയുള്ള ആഘോഷപരിപാടികൾ കേന്ദ്രസർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തിട്ടുള്ളത്.

ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. രാജ്യത്ത് ഇതുവരെ 99 കോടി 84 ലക്ഷം ഡോസാണ് വിതരണം ചെയ്തത്. ഇതിൽ 70 കോടി 68 ലക്ഷം പേർക്ക് ആദ്യ ഡോസ് നൽകാനായി. 29 കോടി 15 ലക്ഷം പേർക്കാണ് ഇതു വരെയും രണ്ട് ഡോസ് വാക്സീനും നൽകാനായത്. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.

-

You might also like

-