രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു,24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് . 1,129 പേർ

രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥരീകരിക്കുന്നത്.

0

ഡല്‍ഹി : രാജ്യത്തെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,720 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 12,38,635 ആയി. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയധികം പേര്‍ക്ക് പുതുതായി രോഗം സ്ഥരീകരിക്കുന്നത്.

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 1000 കടന്നു. 1,129 മരണമാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. ഒരു ദിവസം രാജ്യത്ത് രേഖപ്പെടുത്തുന്ന ഉയര്‍ന്ന മരണ നിരക്കാണിത്. അതേസമയം ഏഴ് ലക്ഷം പേര്‍ രോഗത്തില്‍ നിന്ന് മുക്തരായിട്ടുണ്ട്. 29,861 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്. എന്നാല്‍ പരിശോധിക്കുന്ന സാമ്പിളുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 3,50,823 സാമ്പിളുകളാണ് ബുധനാഴ്ച പരിശോധിച്ചത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത്. 3,37,607 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്. പൂനെയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍. 1,26,323 കോവിഡ് രോഗികളുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. വരും ദിവസങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. കോവിഡ് വ്യാപന പശ്ചാതലത്തില്‍ ഏതാനും സംസ്ഥാനങ്ങള്‍ ഇതിനകം ലോക്ഡൗണ്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളം സമ്പൂര്‍ണലോക്ഡൗണ്‍ നടപ്പിലാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്

You might also like

-